മദ്യവിൽപ്പന നികുതി ഭേദ​ഗതി ബില്ലിന് ​ഗവർണറുടെ അനുമതി

തിരുവനന്തപുരം: വിദേശ മദ്യത്തിന് വിൽപന നികുതി വർധിപ്പിക്കാനുള്ള പൊതു വിൽപനനികുതി നിയമ ഭേദഗതിബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിനു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നൽകി.

4% വിൽപന നികുതി വർധിപ്പിക്കാനുള്ള പൊതു വിൽപനനികുതി നിയമ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിനാണ് ഗവർണർ അനുമതി നൽകിയത്.
നികുതി സംബന്ധിച്ച ബിൽ ആയതിനാൽ അവതരിപ്പിക്കുന്നതിനു മുൻപ് ഗവർണറുടെ അനുമതി വേണം. ശനിയാഴ്ച രാജ്ഭവനിലേക്ക് അയച്ച ബില്ലിന് ഇന്നലെ വൈകുന്നേരമാണ് ഗവർണർ അവതരണാനുമതി നൽകിയത്. ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കേണ്ട ബിൽ ആണിത്. ബാലഗോപാലിനോടുള്ള പ്രീതി പിൻവലിച്ച സാഹചര്യത്തിൽ ബില്ലിനു ഗവർണർ അനുമതി നിഷേധിക്കുമോ എന്ന് ആശങ്ക ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *