മട്ടുപ്പാവുവരെ കൃഷിയിടമാക്കി, യുവകര്‍ഷക അവാര്‍ഡ് നേടി മൃദുല

കൃഷിവകുപ്പിന്റെ എറണാകുളം ജില്ലയിലെ മികച്ച യുവ കര്‍ഷക അവാര്‍ഡിന് പായിപ്ര പഞ്ചായത്ത് ഒന്നാംവാര്‍ഡില്‍ മനക്കകുടിയില്‍ മൃദുല ഹരികൃഷ്ണനെ തെരഞ്ഞെടുത്തു. രണ്ടരയേക്കറില്‍ നടത്തിയ കൃഷിയുടെ മികവാണ് അവാര്‍ഡിന് അര്‍ഹയാക്കിയത്. കൃഷിതോട്ടം കാണുന്ന ആരേയും അത്ഭുതപ്പെടുത്തുന്ന രീതിയില്‍ ഒരുപിടി സ്ഥലം പോലും പാഴാക്കാതെയാണ് കൃഷിനടത്തിയിട്ടുള്ളത്. അടുക്കളയും വീടിന്റെ മട്ടുപാവും ഉള്‍പ്പടെ കൃഷിക്കായി തെരഞ്ഞെടുത്തിരിക്കുന്നു. റംമ്പൂട്ടാന്‍, മാങ്കോസ്റ്റിന്‍, ചാമ്പ, ഡ്രാഗണ്‍, ജാക്ക് ഫ്രൂട്ട്, മാങ്കൊ, കുള്ളന്‍ വാഴ, കമുക്, കോക്കട്ട് ട്രീ, മത്സ്യം, വെച്ചൂര്‍ പശു , ജാതി, വിവിധതരം പഴവര്‍ഗ്ഗങ്ങള്‍ എന്നിവയാണ് പ്രധാനമായും കൃഷിചെയ്തിരിക്കുന്നത്. ഇതില്‍ ചാമ്പ വിവിധ ഇനങ്ങളില്‍പ്പെട്ടവയാണ് തോട്ടത്തിലുള്ളത്. 40 ഇനങ്ങളില്‍പ്പെട്ട ജാതികളും, ഡ്രാഗണ്‍ ഫ്രൂട്ട്സും കൃഷിചെയ്തിട്ടുണ്ട്. ജാക്ക് ഫ്രൂട്ട് 20 ഇനവും, മാങ്കോ 40 ഇനവും കുള്ളന്‍ വാഴ, വിവിധ തരത്തിലുള്ള കമുകുകള്‍, വിവിധ തരത്തിലുള്ള തെങ്ങുകള്‍, കൂടുതല്‍ വൈറ്റമിന്‍ നല്‍കുന്ന കുരുമുളകുകള്‍, വിവിധ ഇനം മത്സങ്ങള്‍, വെച്ചൂര്‍ പശുക്കള്‍,ജാതി മോഡല്‍ വ്യത്യസ്തമായ വിവിധഇനം പഴവര്‍ഗ്ഗങ്ങളുടെ കൃഷിയുള്‍പ്പടെയാണ് രണ്ടര ഏക്കര്‍ സ്ഥലത്തുള്ളത്. കുട്ടികള്‍ക്കും വീട്ടിലുള്ള മാതാപിതാക്കള്‍ക്കും വിഷമയമില്ലാത്ത പഴവര്‍ഗ്ഗങ്ങളും പച്ചക്കറിയും പാലും മത്സ്യവും നല്‍കുകയെന്ന ലക്ഷ്യത്തിലാണ് കൃഷി ആരംഭിച്ചത്.

ചെറിയ രീതിയില്‍ തുടങ്ങിയ കൃഷിക്ക് നാനാമേഖലയില്‍ നിന്ന പ്രോത്സാഹനം ലഭിച്ചതോടെയാണ് 2.5 ഏക്കറിലേക്ക് കൃഷി വ്യാപിപ്പിച്ചത്. കര്‍ഷകനും അക്കൗണ്ട് ജനറല്‍ ഓഫീസില്‍ നിന്നും വിരമിച്ച് എം.എസ്. സുരേന്ദ്രന്റേയും, മുന്‍ പഞ്ചായത്ത് മെമ്പര്‍ രാധാ സുരേന്ദ്രന്റേയും മകളാണ് മൃദുല.

Leave a Reply

Your email address will not be published. Required fields are marked *