മട്ടന്നൂർ ചാലോട് മത്തിപ്പാറയിൽ പറമ്പിൽ വൻ തീപിടുത്തം

കണ്ണൂർ: മട്ടന്നൂർ ചാലോട് മത്തിപ്പാറയിൽ പറമ്പിൽ വൻ തീപിടുത്തം. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു തീപിടുത്തമുണ്ടായത്.

ചാലോട് – അഞ്ചരക്കണ്ടി റോഡിൽ മത്തിപ്പാറയിൽ റോഡരികിലെ മൂന്ന് ഏക്കറോളം വരുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് തീപിടുത്തമുണ്ടത്. പറമ്പിലെ ഉണങ്ങിയ പുല്ലിന് തീ പിടിച്ചതോടെ പടർന്നു പിടിക്കുകയായിരുന്നു. തീ പടർന്നു പിടിക്കുന്നത് കണ്ടവർ മട്ടന്നൂർ അഗ്‌നി രക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു.

മട്ടന്നൂരിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർ എൻജിൻ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീ വേഗത്തിൽ കെടുത്തിയതിനാൽ വലിയ അപകടം ഒഴിവായി. സ്റ്റേഷൻ ഓഫീസർ ടി.വി. ഉണ്ണികൃഷ്ണ്ണന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.ലിഷാദ്, സുരേന്ദ്രബാബു,ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ പവീൺകുമാർ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ ഷിജു, വിപിൻ, സുനീഷ്, രതീഷ് ഹോം ഗാർഡ് മാരായ വിശ്വനാഥൻ, ശ്രീധരൻ എന്നിവരാണ് തീ അണച്ചത്.

Leave a Reply

Your email address will not be published. Required fields are marked *