ഭര്‍ത്താവിന്റെ സ്വത്തില്‍ വീട്ടമ്മയ്ക്ക് തുല്ല്യ അവകാശം; മാദ്രാസ് ഹൈക്കോടതി

സ്വന്തം സ്വപ്നങ്ങളെല്ലാം ഉപേക്ഷിച്ച്, തന്റെ കുടുംബത്തിനായി ഒരു ദിവസം പോലും വിശ്രമമില്ലാതെ അധ്വാനിക്കുന്ന വീട്ടമ്മയ്ക്ക് അവസാനം സമ്പാദ്യമൊന്നുമില്ലാതെ വരുന്ന സാഹചര്യം അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ഭര്‍ത്താവ് സ്വന്തം അധ്വാനത്തിലൂടെ സമ്പാദിച്ച സ്വത്തില്‍ വീട്ടമ്മയ്ക്ക് തുല്യാവകാശമാണ്.ഭര്‍ത്താവിന്റെ മരണശേഷം സ്വത്തിന്റെ അവകാശത്തിനായി കമ്ശാല അമ്മാള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ശ്രദ്ധേയമായ വിധി. 11 വര്‍ഷം സൗദി അറേബ്യയില്‍ ജോലി ചെയ്തുണ്ടാക്കിയ പണം നാട്ടിലുള്ള ഭാര്യ സ്വന്തം പേരില്‍ ആക്കിയെന്ന് കാണിച്ച് ഭര്‍ത്താവ് കണ്ണന്‍ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ നിയമ പോരാട്ടം തുടങ്ങിയിരുന്നു. കീഴ്‌ക്കോടതിയുടെ അനുകൂല വിധിക്കെതിരായ അപ്പീലിലാണ് ജസ്റ്റിസ് കൃഷ്ണന്‍ രാമസ്വാമിയുടെ ഉത്തരവ്. വീട്ടമ്മയായ ഭാര്യയുടെ ത്യാഗവും സമര്‍പ്പണവുമാണ് സ്വത്തു സമ്പാദിക്കാന്‍ കഴിഞ്ഞതെന്നും, സ്വത്ത് ഭര്‍ത്താവിന്റെ പേരിലാണെങ്കിലും രണ്ടുപേരുടെയും അധ്വാനത്തിലൂടെയാണ് സ്വത്ത് ഉണ്ടാക്കിയതെന്ന് കരുതണമെന്നും കോടതി വ്യക്തമാക്കി. ഒരേസമയം ഡോക്ടറിന്റെയും അക്കൗണ്ടറിന്റെയും മാനേജരുടെയും ചുമതല വഹിക്കുന്നത് വീട്ടമ്മയാണ്. ഇത്തരം അധ്വാനം അവഗണിക്കാന്‍ ആവില്ലെന്നും കോടതി ചൂണ്ടികാട്ടി.

Leave a Reply

Your email address will not be published. Required fields are marked *