ഭയപ്പെടുത്താനൊരുങ്ങി ചിത്രം ‘ഗു’

മണിയന്‍ പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍ പിള്ള രാജു നിര്‍മ്മിച്ച് നവാഗതനായ മനു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഗു. ഹൊറര്‍ സൂപ്പര്‍ നാച്വറല്‍ ജോണറില്‍ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മാളികപ്പുറത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന ദേവനന്ദയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
തെക്കേ മലബാറിലെ പുരാതനമായ ഒരു തറവാട്ടിലേക്ക് ഒരവധിക്കാലം ആലോഷിക്കാന്‍ മുന്ന എന്ന കുട്ടി അവളുടെ അച്ഛനും അമ്മക്കുമൊപ്പം എത്തുന്നതോടെയാണ് ചിത്രത്തിന്റെ കഥാവികസനം. കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷക്കാലമായി തറവാട്ടില്‍ മുടങ്ങിക്കിടന്ന തെയ്യം നടത്തുന്നതിനാണ് ഇവര്‍ തറവാട്ടിലെത്തുന്നത്. ബന്ധുക്കള്‍ ധാരാളമുള്ള തറവാട്ടില്‍ കുട്ടികളും ഏറെയുണ്ട്. മുന്നക്ക് ഇത് ഏറെ ആശ്വാസകരമായി. സമപ്രായക്കാരായ കുട്ടികള്‍ക്കൊപ്പം വിശാലമായ പുരയിടങ്ങളില്‍ കറങ്ങാനും കളിക്കാനുമൊക്കെ ഏറെ അവസരങ്ങളുണ്ടായി.ഇതിനിടയിലാണ് ഭയപ്പെട്ടത്തുന്ന ചില സംഭവങ്ങള്‍ കുട്ടികള്‍ക്ക് അനുഭവപ്പെടുന്നത്. ഈ സംഭവങ്ങളിലേക്കാണ് പിന്നീട് ചിത്രം കടന്നു ചെല്ലുന്നത്. കുട്ടികള്‍ക്കുണ്ടാകുന്ന ഈ അനുഭവങ്ങള്‍ക്ക് മുതിര്‍ന്നവരേക്കാള്‍ കുട്ടികള്‍ തന്നെയാണ് പരിഹാരം കണ്ടെത്തുന്നത്. ഇതു കൊണ്ടു തന്നെ ഈ ചിത്രത്തെ കുട്ടികളുടെ ഹൊറര്‍ ചിത്രമായി വിശേഷിപ്പിക്കാം. ഓഗസ്റ്റ് പത്തൊമ്പതിന് പട്ടാമ്പിയിലാണ് ചിത്രീകരണം തുടങ്ങുന്നത്. അതിനു മുന്നോടിയായി മൂന്നു ദിവസത്തെ അഭിനയക്കളരി കൊച്ചിയില്‍ നടന്നു. ദേവ നന്ദയടക്കം പുതുമുഖങ്ങളായ കുട്ടികളും റിഹേഴ്‌സല്‍ ക്യാം ബില്‍ പങ്കെടുത്തു. ദേവ നന്ദ, സൈജു ക്കുറുപ്പ് ,അശ്വതി മനോഹര്‍ എന്നിവര്‍ക്കു പുറമേ രമേഷ് പിഷാരടി. മണിയന്‍ പിള്ള രാജു നിരഞ്ജ് മണിയന്‍ പിള്ള രാജു, എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *