ഭഗവാന്‍ ദാസന്റെ രാമരാജ്യം’ എന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ വൈറലായി

ഏഷ്യാനെറ്റിലെ സീതാകല്ല്യാണം എന്ന പരമ്പരയിലൂടെയും ബിഗ്ബോസിലൂടെയും പ്രേക്ഷക ശ്രദ്ദ നേടിയ
താരം അനൂപ് കൃഷ്ണന്‍ പ്രധാന വേഷത്തിലെത്തുന്ന ‘ഭഗവാന്‍ ദാസന്റെ രാമരാജ്യം’ എന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ വൈറലായി.

നവാഗതനായ റഷീദ് പറമ്പില്‍ സംവിധാനം ചെയ്ത്, അക്ഷയ് രാധാകൃഷ്ണന്‍ മുഖ്യ വേഷത്തിലെത്തുന്ന മലയാള ചിത്രമാണ് ഭഗവാന്‍ ദാസന്റെ രാമരാജ്യം. ടി.ജി രവി, പ്രശാന്ത് മുരളി, നന്ദന രാജന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന സിനിമയില്‍ എസ്.ഐ മുരളി എന്ന പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അനൂപ്
എത്തുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ എന്നിവ ഒരുക്കിയത് ഫെബിന്‍ സിദ്ധാര്‍ത്ഥാണ്. പൊളിറ്റിക്കല്‍ സറ്റയര്‍ വിഭാഗത്തില്‍ പെടുത്താവുന്ന ചിത്രമായിരിക്കും ഭഗവാന്‍ ദാസന്റെ രാമരാജ്യം എന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

നാട്ടിലെ അമ്പലത്തില്‍ നടക്കുന്ന ഉത്സവവും, അതിനോടനുബന്ധമായി നടക്കുന്ന ബാലെയും, അതില്‍ചൊല്ലിയുള്ള ചില പ്രശ്നങ്ങളുമെല്ലാമാണ് ചിത്രത്തിന്റെ മുഖ്യ വിഷയം. മനോഹരമായ പ്രൊമേഷൻ സോങ്ങും ചിത്രത്തിൻ്റെ മറ്റൊരു ആകർഷണതയാണ്. ധാരാളം സസ്പെൻയുകളും ട്വിസ്റ്റുകളും നിറ‍ഞ്ഞ
ഒരു ചിത്രമാണ് ഭഗവാന്‍ ദാസന്റെ രാമരാജ്യം’ എന്ന് അഭിനേതക്കൾ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *