ബ്രഹ്‌മപുരം തീപിടുത്തത്തില്‍ കൊച്ചി കോര്‍പ്പറേഷന് വന്‍ തിരിച്ചടി; 100 കോടി രൂപ പിഴയിട്ട് ഹരിത ട്രിബ്യൂണല്‍

കൊച്ചി: ബ്രഹ്‌മപുരം തീപിടുത്തത്തില്‍ കൊച്ചി കോര്‍പ്പറേഷന് 100 കോടി രൂപ പിഴയിട്ട് ഹരിത ട്രിബ്യൂണല്‍ . ഒരു മാസത്തിനുള്ളില്‍ പിഴ അടയ്ക്കണം

ദേശീയ ഹരിത ട്രിബ്യൂണല്‍ കൊച്ചി കോര്‍പ്പറേഷന്‍ 100 കോടി രൂപ പിഴ ചുമത്തി. ഒരു മാസത്തിനുള്ളില്‍ പിഴ അടക്കാനാണ് ഉത്തരവ്. സംസ്ഥാന ചീഫ് സെക്രട്ടറിക്കാണ് പിഴഅടക്കേണ്ടത്. ഈ തുക തീപിടിത്തമ മൂലമുണ്ടായ പ്രശനങ്ങള്‍ പരിഹരിക്കാന്‍ നീക്കിവെക്കണം.

ഹരിത ട്രിബ്യൂണല്‍ വെറും കാഴ്ചക്കാരല്ല . തീപിടുത്തത്തില്‍ കോര്‍പ്പറേഷനും സര്‍ക്കാരിനും ഒരുപോലെ ഉത്തരവാദിത്തം ഉണ്ട് . ബ്രഹ്‌മപുരത്ത് കൃത്യമായി പ്രവര്‍ത്തിക്കുന്ന പ്ലാന്റ് വേണം . സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഗുരുതരമായ വീഴ്ച പറ്റി. ഉത്തരവാദികള്‍ക്കെതിരെ കേസെടുക്കണം. ക്രിമിനല്‍ നടപടി പ്രകാരം ഉത്തരവാദികള്‍ക്കെതിരെ കേസെടുത്തില്ല എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ വീഴ്ചയായി ഹരിത ട്രിബ്യൂണല്‍ ചുണ്ടിക്കാണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *