ബില്ലടച്ചിട്ടും മന്ത്രിയുടെ വീട്ടിലെ ഫ്യൂസൂരി കെഎസ്ഇബി

ആലപ്പുഴ: ബില്ലടച്ചിട്ടും മന്ത്രിയുടെ വീട്ടിലെ ഫ്യൂസൂരി കെഎസ്ഇബി.മന്ത്രി പ്രസാദിന്റെ ആലപ്പുഴയിലെ വീട്ടിലെ കണക്ഷനാണ് വൈദ്യുതി ബോര്‍ഡ് വിച്ഛേദിച്ചത്.

ബില്‍ അടച്ചിട്ടും മന്ത്രി പ്രസാദിന്റെ ആലപ്പുഴയിലെ വീട്ടിലെ കണക്ഷന്‍ വൈദ്യുതി ബോര്‍ഡ് വിച്ഛേദിച്ചു. നൂറനാട് വീട്ടിലെ ബില്‍ തുകയായ 490 രൂപ ഫെബ്രുവരി 24 ന് മന്ത്രി ഓണ്‍ലൈനായി അടച്ചിരുന്നു.ആറു ദിവസം കഴിഞ്ഞ് ഈ മാസം രണ്ടിനാണ് വൈദ്യുതി വിച്ഛേദിച്ചത്. ഇന്നലെ കണക്ഷന്‍ പുനസ്ഥാപിച്ചു.

മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് മന്ത്രി വീട്ടില്‍ എത്താറുള്ളത് മറ്റാരും താമസമില്ല ഇന്നലെ വൈകിട്ട് മന്ത്രി എത്തും എന്ന് അറിയിച്ചതിനാല്‍ പഞ്ചായത്തംഗം അജയഘോഷ് പോയി നോക്കിയപ്പോഴാണ് വൈദ്യുതിയില്ല എന്ന് മനസ്സിലായത്. നൂറനാട് സെക്ഷന്‍ ഉദ്യോഗസ്ഥരോട് വൈദ്യുതി ബോര്‍ഡ് വിശദീകരണം തേടി. രണ്ടുമാസത്തെ ബില്‍ കുടിശിക ഉണ്ടായിരുന്നുവെന്നും പണം അടച്ചത് അറിഞ്ഞില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *