‘ബാർബി’മലാലയും”കെൻ ‘ അസർമാലിക്കും

ബാര്‍ബി എന്ന ഹോളിവുഡ് ചിത്രം തിയേറ്ററുകളില്‍ വിജയതരംഗം തീര്‍ക്കുമ്പോള്‍ ധാരാളം പ്രതികരണങ്ങൾ ആണ് പ്രമുഖരുടെ അടുത്ത് നിന്നടക്കം വരുന്നത് .സോഷ്യല്‍ മീഡിയയിലും നിറയെ ഈ സിനിമയുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ്. ഇപ്പോഴിതാ രസകരമായ കമൻ്റിലൂടെ ലോകശ്രദ്ധ നേടുകയാണ് നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്സായി.

ബാര്‍ബി ബോക്‌സില്‍ ഭര്‍ത്താവ് അസര്‍ മാലിക്കിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് മലാല ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. പിങ്ക് നിറത്തിലുള്ള സല്‍വാറാണ് ചിത്രത്തില്‍ മലാല ധരിച്ചിരിക്കുന്നത്. ഇതിനൊപ്പം അവര്‍ എഴുതിയ കുറിപ്പാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.’ഈ ബാര്‍ബിക്ക് നൊബേല്‍ പുരസ്‌കാരം കിട്ടിയിട്ടുണ്ട്. ഇവന്‍ വെറും കെന്‍’ എന്നായിരുന്നു തമാശരൂപത്തിലുള്ള കുറിപ്പ്.ബാര്‍ബിയുടെ കാമുകനായ ‘കെന്‍’ എന്ന് മലാല വിളിച്ചത് ഭര്‍ത്താവ് അസര്‍ മാലിക്കിനെയാണ്.

ഇതിന് രസകരമായ രീതിയില്‍ അസറും മറുപടി നല്‍കി.’ഐ ആം കെനഫ്’ എന്നായിരുന്നു അസറിന്റെ കമന്റ്. ചിന്തിപ്പിക്കുന്നതും തമാശ നിറഞ്ഞതുമായ ചിത്രമായിരുന്നു ബാര്‍ബിയെന്നും തങ്ങള്‍ക്ക് ഒരുപാട് ഇഷ്ടമായെന്നും മലാല കുറിപ്പില്‍ പറയുന്നു.

ഇതിന് താഴെ നിരവധി പേരാണ് പ്രതികരണവുമായെത്തിയത്.ബാര്‍ബി റിലീസ് ചെയ്തതിന് ശേഷം കണ്ട പോസ്റ്റുകളില്‍വെച്ച് ഏറ്റവും മികച്ചത് ഇതായിരുന്നെന്ന് ചിലര്‍ കമന്റ് ചെയ്തു.ഇത് എല്ലാ ബാര്‍ബികളേയും പ്രചോദിപ്പിക്കുന്ന ബാര്‍ബിയാണെന്നും നൊബേല്‍ നേടിയ ബാര്‍ബി ആയതിനാല്‍ കെന്‍ എന്ന വ്യക്തിയോട് ദേഷ്യപ്പെടുന്നതില്‍ തെറ്റില്ലെന്നുമെല്ലാം ആളുകള്‍ പ്രതികരിച്ചു.മലാലയുടെ തമാശയ്ക്ക് അതേ രീതിയില്‍ മറുപടി നല്‍കിയ അസറിനേയും ആളുകള്‍ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *