ബാര്‍ബി പാവകളെ സുക്ഷിച്ച് ബെനിറ്റ നേടിയ റെക്കോര്‍ഡ്

പാവകളെ ഇഷ്ടമല്ലാത്ത കുട്ടികളുണ്ടോ?
കുട്ടിക്കാലത്ത് പാവകള്‍ സമ്മാനമായി ലഭിക്കുന്നതും ഒത്തിരി പാവകള്‍ സുക്ഷിച്ച് വെയ്ക്കുന്നതും അന്നതെ വലിയ സന്തോഷങ്ങളായിരുന്നു.
എന്നാല്‍ അതുവഴി ഒരു റേക്കോഡ് ലഭിച്ചാലോ? ഇത്തരത്തില്‍ പാവകളെ സുക്ഷിച്ച് വെച്ച് റെക്കോഡ് നേടിയിരിക്കുകയാണ് ബെറ്റിന ഡോര്‍ഫ്മാന്‍. വിവിധകാലങ്ങളിലായി 18,500 പാവകളാണ് ബെറ്റിനയുടെ കൈവശമുള്ളത്. അങ്ങനെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ബാര്‍ബി പാവകളുള്ള വ്യക്തിയെന്ന ഗിന്നസ് റെക്കോര്‍ഡും ബെനിറ്റ നേടി. 2005 മുതല്‍ ഇവര്‍ ഈ റെക്കോര്‍ഡ് വഹിക്കുന്നു. 62 വയസ്സുള്ള ബെറ്റിനയ്ക്ക് അഞ്ച് വയസ്സുള്ളപ്പോഴാണ് ആദ്യത്തെ ബാര്‍ബി പാവ ലഭിച്ചത്.

ചെറുപ്പത്തിലെ പാവകളുടെ ശേഖരണം തുടങ്ങിയ ബെറ്റിന 1993 മുതലാണ് വലിയ ആവേശത്തോടെ അവ ശേഖരിച്ചുതുടങ്ങിയത്. 1959ല്‍ പുറത്തിറങ്ങിയ ആദ്യ ബാര്‍ബി പാവകളും, നിരവധി അപൂര്‍വ്വ പാവകളും ഇതില്‍ ഉള്‍പ്പെടും. ബാര്‍ബി പാവകളുടെ ശേഖരണത്തിന് പുറമേ അവയുടെ അറ്റകുറ്റപ്പണികള്‍ ചെയ്യാനായി ഒരു ഡോള്‍ ഹോസ്പിറ്റലും നടത്തുന്ന ബെനിറ്റ അവയെക്കുറിച്ച് പുസ്തകങ്ങളും എഴുതാറുണ്ട്. 1959ല്‍ മാറ്റെല്‍ എന്ന യുഎസ് കളിപ്പാട്ട കമ്പനി കലിഫോര്‍ണിയയിലാണ് ബാര്‍ബി പാവകള്‍ പുറത്തിറക്കിയത്. പിന്നീട് യുഎസില്‍ നിന്നുള്ള ഒരു വമ്പന്‍ രാജ്യാന്തര കളിപ്പാട്ട ബ്രാന്‍ഡായി ബാര്‍ബി മാറി. ഒട്ടേറെ നോവലുകളും ഗാനങ്ങളുമൊക്കെ ഇതിനെ അടിസ്ഥാനപ്പെടുത്തി ഇറങ്ങിയിരുന്നു. 1997ല്‍ സ്‌കാന്‍ഡിനേവിയന്‍ സംഗീതഗ്രൂപ്പായ അക്വ പുറത്തിറക്കിയ ‘അയാം എ ബാര്‍ബി ഗേള്‍’ ഇതിന് മികച്ച ഉദാഹരണമാണ്.

Leave a Reply

Your email address will not be published. Required fields are marked *