ബസ് ജീവനക്കാർ വിദ്യാർത്ഥികളോട് വിവേചനം കാണിക്കരുത് : ഹൈക്കോടതി

വിദ്യാര്‍ഥികള്‍ക്ക് യാത്രാ ഇളവ് നല്‍കുന്നതിന്റെ പേരില്‍ അവരോട് ബസ് ജീവനക്കാര്‍ വിവേചനം കാണിക്കരുതെന്ന് ഹൈക്കോടതി. മറ്റ് യാത്രക്കാര്‍ക്ക് ലഭിക്കുന്ന പരിഗണന തന്നെ വിദ്യാര്‍ഥികള്‍ക്കും നല്‍കണമെന്ന് കോടതി പറഞ്ഞു. ബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളോട് കാണിക്കുന്ന വിവേചനങ്ങള്‍ പലപ്പോഴും ക്രമസമാധാന നില തകരാറിലാക്കാറുണ്ട്. ഇത്തരം പ്രശ്‌നങ്ങളില്ലാതിരിക്കാന്‍ പൊലീസും ശ്രദ്ധിക്കണമെന്ന് കോടതി നിരീക്ഷിച്ചു. മാത്രമല്ല കണ്‍സഷന്‍ നിരക്ക് പരിഷ്‌കരണത്തില്‍ കോടതിക്ക് ഇടപെടാനാകില്ലെന്നും അത് സര്‍ക്കാരിന്റെ നയപരമായ കാര്യമാണെന്നും സിംഗിള്‍ ബഞ്ച് വ്യക്തമാക്കി. വിദ്യാര്‍ഥി സംഘടനകളും സര്‍ക്കാരും മാറിയ സാഹചര്യം പരിഗണിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. ഈ ഉത്തരവ് ബസ് ജീവനക്കാര്‍ക്കെതിരായ ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയുടെ സുപ്രധാന പരാമര്‍ശം. എറണാകുളം സ്വദേശികളായ ബസ് ജീവനക്കാരുടെ ഹര്‍ജികള്‍ ഒരുമിച്ചു പരിഗണിച്ചായിരുന്നു ഉത്തരവ്. ബസ് ജീവനക്കാര്‍ക്കെതിരായ കേസുകള്‍ കോടതി റദ്ദാക്കിയിട്ടുണ്ട്. ബസ് ജീവനക്കാരും വിദ്യാര്‍ത്ഥികളും പരസ്പരം കണ്‍സഷന്റെ പേരില്‍ നിരന്തരം തര്‍ക്കമുണ്ടാകുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടല്‍.

Leave a Reply

Your email address will not be published. Required fields are marked *