ബലാല്‍സംഗ കേസിലെ എഫ്.ഐ.ആര്‍ ഹൈക്കോടതി റദ്ദാക്കി

ബലാല്‍സംഗ കേസിലെ എഫ്.ഐ.ആര്‍ ഹൈക്കോടതി റദ്ദാക്കി. പീഡിപ്പിച്ചെന്നാരോപിച്ച് വിവാഹിത നല്‍കിയ പരാതിക്കെതിരെ കാസര്‍ഗോഡ് സ്വദേശി നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ബലാത്സംഗക്കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നായിരുന്നു പരാതിക്കാരന്റെ ആവശ്യം. പ്രതി വിവാഹിതനാണെന്ന കാര്യം വിവാഹിതയും കുട്ടികളുമുള്ള പരാതിക്കാരിയ്ക്കറിയാമായിരുന്നുവെന്ന് കോടതി നിരിക്ഷിച്ചു. പല തവണ ഇരുവരും ശാരിരിക ബന്ധത്തിലേര്‍പ്പെട്ടു. സമ്മതത്തോടെയായിരുന്നില്ല ഇതെന്ന് പറയാനാകില്ലെന്നും എഫ്.ഐ.ആര്‍. റദ്ദാക്കിയുള്ള ഉത്തരവില്‍ ഹൈക്കോടതി പറഞ്ഞു.

പരാതിക്കാരിയുമായി അടുപ്പത്തിലായിരുന്നു ഹര്‍ജിക്കാരന്‍. പിന്നീട് ബന്ധത്തില്‍ നിന്നും പിന്മാറാന്‍ പരാതിക്കാരി ശ്രമിച്ചപ്പോള്‍ ആത്മഹത്യ ചെയ്യുമെന്ന് ഹര്‍ജിക്കാരന്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ബലാല്‍സംഗം ചെയ്തുവെന്നാരോപിച്ച് പരാതിക്കാരി പോലീസിനെ സമിപിക്കുകയായിരുന്നു. ഇരുവരും ഒത്തുതീര്‍പ്പിലെത്തിയെന്ന് വാദത്തിനിടെ പരാതിക്കാരി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിരുന്നു. തുടര്‍ന്നാണ് പരസ്പര സമ്മതത്തോടെയുണ്ടായ ലൈംഗിക ബന്ധത്തില്‍ ബലാല്‍സംഗക്കുറ്റം ആരോപിക്കാനാകില്ലെന്നു കാട്ടി എഫ്.ഐ.ആര്‍ ജസ്റ്റിസ് കെ.ബാബുവിന്റെ ബഞ്ച് റദ്ദാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *