ബച്ചനും രജനിയും ഒന്നിക്കുന്നു ഇനി തിയേറ്ററുകള്‍ പൂരപ്പറമ്പാകും

സ്റ്റൈല്‍ മന്നന്‍ രജനികാന്തും ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അമിതബച്ചനും ഒന്നിക്കുന്ന പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. ജയ് ഭീം സംവിധായകന്‍ ടി.ജെ. ജ്ഞാനവേലാണ് ചിത്രത്തിന്റെ സംവിധാനം നിരവ്വഹിക്കുന്നത്.
തലൈവര്‍ 170 എന്ന് താത്ക്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട ചൂടുപിടിച്ച ചര്‍ച്ചകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍. ബച്ചനും രജനീകാന്തിനും ഒപ്പം മഞ്ജു വാരിയര്‍, ഫഹദ് ഫാസില്‍, നാനി തുടങ്ങിയ താരങ്ങളും അണിനിരക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അങ്ങനെയെങ്കില്‍ 32 വര്‍ഷങ്ങള്‍ക്കു ശേഷം രജനികാന്തും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രം കൂടിയാകും ഇത്. ലൈക്ക പ്രൊഡക്ഷന്‍ നിര്‍മിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധാണ്. പാന്‍ ഇന്ത്യന്‍ ലെവലില്‍ ചര്‍ച്ചയാകാനൊരുങ്ങുന്ന സിനിമയ്ക്ക് കോടികളാകും മുതല്‍ മുടക്ക്.

Leave a Reply

Your email address will not be published. Required fields are marked *