ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ

ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഭീഷണിയെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത നിലയില്‍
കോന്നി പൂച്ചക്കുളം സ്വദേശി രാധാകൃഷ്ണനാണ് തൂങ്ങി മരിച്ചത്.ഒരുമാസം മുന്‍പ് മ്‌ളാവിനെ വേട്ടയാടിയ കേസില്‍ പൊലീസ് ഒരു സംഘത്തെ അറസറ്റ് ചെയ്തിരുന്നു.ഇതില്‍ രാധാകൃഷ്ണനും ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇദേഹത്തിന്റെ പക്കല്‍ തോക്കുണ്ടെന്നും വനപാലകര്‍ സംശയം ആരോപിച്ചു.

കര്‍ഷകനും തൊഴിലുറപ്പ് തൊഴിലാളിയുമായ രാധാകൃഷ്ണനെ പണിക്കിടയില്‍ നിന്ന് പൊലീസ് കൂട്ടിക്കൊണ്ടു പോയി മര്‍ദിച്ചുവെന്നും സഹോദരി പറഞ്ഞു. തിരികെ വീട്ടിലെത്തിയ രാധാകൃഷ്ണന്‍ കടുത്ത മാനസിക വിഷമത്തില്‍ ആയിരുന്നു.വൈകുന്നേരത്തോടെ സഹോദരി അന്വേഷിച്ചു വീട്ടിലെത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു

Leave a Reply

Your email address will not be published. Required fields are marked *