പ്രീമിയം സബ്സ്‌ക്രൈബ് ചെയ്യാത്തവരെ ആകര്‍ഷിക്കാന്‍ യൂട്യൂബ്

യൂട്യൂബില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള വിഡിയോ കാണുമ്പോള്‍ ഇടയ്ക്ക് പരസ്യം കയറിവരുന്നത് ആര്‍ക്കും ഇഷ്ടപ്പെടില്ല.സ്‌കിപ്‌ ബട്ടണ്‍ കൂടി കണ്ടില്ലെങ്കില്‍ പരസ്യം നമ്മളെ കൂടുതല്‍ അസ്വസ്തപ്പെടുത്തും.ഇപ്പോഴിതാ പരസ്യങ്ങളുടെ ശല്യമില്ലാതെ പ്രീമിയം ആസ്വദിക്കാന്‍ അവസരമൊരുക്കുകയാണ് യൂട്യൂബ്.

പ്രീമിയം സബ്സ്‌ക്രൈബ് ചെയ്യാത്തവരെ ഇതിലൂടെ ആകര്‍ഷിക്കുകയാണ് യൂട്യൂബിന്റെ പുതിയ തന്ത്രം.മൂന്ന് മാസത്തെ യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ സൗജന്യമായി ഉപയോഗിക്കാന്‍ ഉപയോക്താക്കള്‍ക്ക് പുതിയ ഓഫറിലൂടെ അവസരം ലഭിക്കും.യൂട്യൂബ് മൂന്ന് മാസത്തെ സൗജന്യ സബ്സ്‌ക്രിപ്ഷന്‍ അവസാനിച്ചു കഴിഞ്ഞാല്‍ പണം ഈടാക്കി തുടങ്ങും.യൂട്യൂബില്‍ പരസ്യമില്ലാതെ വീഡിയോകള്‍ ആസ്വദിക്കാനും യൂട്യൂബ് മ്യൂസിക്കില്‍ ബാക്ക്ഗ്രൗണ്ട് പ്ലേ ഉള്‍പ്പടെയുള്ള ഫീച്ചറുകള്‍ പ്രീമിയത്തില്‍ ലഭിക്കും.ഒരു മാസത്തെ പ്രീമിയം സബ്സ്‌ക്രിപ്ഷനായി ഇന്ത്യയില്‍ 129 രൂപയാണ് ഈടാക്കുന്നത്. മൂന്ന് മാസത്തെ പ്ലാനിന് 399 രൂപയാണ് വില.സൗജന്യ സബ്സ്‌ക്രിപ്ഷന്‍ ആക്ടീവ് ചെയ്ത് അത് അവസാനിക്കുന്നതിന് മുന്‍പ് പിന്‍വലിക്കണം ഇല്ലെങ്കില്‍ ഉപയോക്താക്കളില്‍ നിന്ന് 129 രൂപ വീതം ഈടാക്കും.സ്വന്തം പ്രൊഫൈല്‍ വഴിയോ മറ്റൊരു ജിമെയില്‍ അക്കൗണ്ട് വഴിയോ സൗജന്യ സബ്സ്‌ക്രിപ്ഷന്‍ ഉപയോക്താക്കള്‍ക്ക് ആസ്വാദിക്കാനാകും.സൗജന്യ സബ്സ്‌ക്രിപ്ഷന്‍ ലഭിക്കുന്നതിനായി യൂട്യൂബില്‍ പ്രൊഫൈല്‍ ചിത്രത്തില്‍ ടാപ്പ് ചെയ്ത് ഗെറ്റ് യൂട്യൂബ് പ്രീമിയം തിരഞ്ഞെടുക്കുക. ഇതില്‍ നിന്ന് മൂന്ന് മാസത്തെ പ്ലാന്‍ തിരഞ്ഞെടുക്കണം.ഇതില്‍ മൂന്ന് മാസത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷനും തിരഞ്ഞെടുക്കണം. പിന്നാലെ തന്നെ ബാങ്ക് വിവരങ്ങള്‍ കൂടി നല്‍കിയാല്‍ സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കും. സബ്‌സ്‌ക്രിപ്ഷന്‍ കാലയളവിനെ അടിസ്ഥാനമാക്കിയാണ് പ്രീമിയത്തിന്റെ വില വ്യത്യാസപ്പെടുന്നത്.മൂന്ന് മാസത്തെ പ്ലാനിന് 399 രൂപയും ഒരു മാസത്തെ പ്ലാനിന് 129 രൂപയും ഒരു വര്‍ഷത്തെ പ്ലാനിന് 1,290 രൂപയുമാണ് വില വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *