പ്രിഥ്വിരാജിന് ശസ്ത്രക്രിയ

സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ പ്രിഥ്വിരാജിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് ശസ്ത്രക്രിയ നടക്കും. കഴിഞ്ഞ ദിവസം മറയൂരില്‍ വച്ച് ‘വിലായത്ത് ബുദ്ധ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്. മറയൂര്‍ ബസ് സ്റ്റാന്‍ഡില്‍ വച്ച് കെഎസ്ആര്‍ടിസി ബസ്സിനകത്തുള്ള സംഘട്ടനം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. തുടര്‍ന്ന് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചതിനുശേഷം വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലേക്കു കൊണ്ടുപോയി.

പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വിലായത്ത് ബുദ്ധ’. അയ്യപ്പനും കോശിയും എന്ന സിനിമയില്‍ അടക്കം അസോസിയേറ്റ് ഡയറക്ടറായിരുന്നു ജയന്‍ നമ്പ്യാര്‍. സംവിധായകന്‍ സച്ചി പ്രഖ്യാപിച്ച ചിത്രമായിരുന്നു ‘വിലായത്ത് ബുദ്ധ’. അദ്ദേഹത്തിന്റെ വിയോഗത്തെ തുടര്‍ന്ന് സഹസംവിധായകന്‍ ജയന്‍ നമ്പ്യാര്‍ സംവിധാനം ഏറ്റെടുക്കുകയായിരുന്നു. മറയൂരിലെ ചന്ദനക്കൊള്ളയുമായി ബന്ധപ്പെട്ട കഥ പറയുന്ന ചിത്രമാണ് ‘വിലായത്ത് ബുദ്ധ’. ‘ഡബിള്‍ മോഹനന്‍’ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ താരം അഭിനയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *