പ്രശസ്ത എഴുത്തുകാരൻ ഡൊമിനിക് ലാപിയർ അന്തരിച്ചു

പാരീസ്: പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരൻ ഡൊമിനിക് ലാപിയർ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് 91മത്തെ വയസ്സിലായിരുന്നു അന്ത്യം. ലാറി കോളിൻസിനൊപ്പം ചേർന്ന് ഡൊമിനിക് ലാപിയർ രചിച്ച ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് (1975) ഏറെ പ്രശസ്തമായ കൃതിയാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ ഉള്ളറക്കഥകൾ അനാവരണം ചെയ്യുന്ന പുസ്തകമാണ് ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്. സ്വാതന്ത്ര്യം അർധരാത്രിയിൽ എന്ന പേരിൽ ഈ കൃതി മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

കൊൽക്കത്തയിലെ ജീവിതം അധികരിച്ച് ഡൊമിനിക് ലാപിയർ രചിച്ച സിറ്റി ഓഫ് ജോയ് ഏറെ ജനപ്രിയമായ നോവലായിരുന്നു. അമേരിക്കൻ എഴുത്തുകാരൻ ലാറി കോളിൻസിനൊപ്പം എഴുതിയ ഈസ് പാരീസ് ബേണിംഗും എറെ പ്രശസ്തമായിരുന്നു.

ഇരുവരും ചേർന്ന് രചിച്ച ഓർ ഐ വിൽ ഡ്രെസ് യൂ ഇൻ മോണിംഗ് ( 1968), ഒ ജറുസലേം (1972), ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് , ദ ഫിഫ്ത് ഹോഴ്‌സ്മാൻ (1980), ത്രില്ലറായ ഈസ് ന്യൂ യോർക്ക് ബേണിംഗ് എന്നിവയും ഏറെ പ്രശസ്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *