പ്രളയ കാല ദുരിതം നേരിടാൻ പന്തളം നഗര സഭയുടെ മുൻകരുതൽ

പന്തളം: പ്രളയ കാല ദുരിതം നേരിടാൻ പന്തളം നഗര സഭയുടെ മുൻകരുതൽ

മൂന്ന് ലക്ഷത്തോളം രൂപ വിലവരുന്ന 6 ഫൈബർ വള്ളങ്ങളാണ് നഗര സഭ വാങ്ങിയത്. അടിയന്തര സാഹചര്യം ഉണ്ടായാൽ രക്ഷ പ്രവർത്തനം നടത്താൻ ഇതുപകരിക്കും എന്ന് നഗരസഭ ചെയർ പേഴ്സൺ സുശീല സന്തോഷ്‌ പറഞ്ഞു.

ആലപ്പുഴ, നെടുമുടിയിൽ നിന്നാണ്വള്ളം വാങ്ങിയത്. പന്തളത്തെ ജനങ്ങളുടെ ഏറെ നാളായിട്ടുള്ള ആവശ്യമാണ് ഇതോടെ സഫലമായത്.വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടെ ആണ് പന്തളം നഗരസഭക്കു സമീപം ഉള്ള ഷെഡിൽ വള്ളം ഇറക്കി വെച്ചത്.

നഗരസഭ വൈസ് ചെയർപേഴ്സൺ യൂ. രമ്യ, നഗരസഭ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ ബെന്നി മാത്യു, രാധ വിജയകുമാർ, കെ. സീന, രശ്മി രാജീവ്‌ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *