പ്രധാനമന്ത്രിയെ കാണാന്‍ സമയം തേടി മുഖ്യമന്ത്രി

തിരുവനന്തപുരം:പ്രധാനമന്ത്രിയെ കാണാന്‍ സമയം തേടി മുഖ്യമന്ത്രി. ബഫര്‍ സോണ്‍, കെ റെയില്‍ അടക്കമുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായേക്കും. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് മറുപടി ലഭിച്ചില്ല. ബഫര്‍ സോണ്‍ പ്രശ്‌നത്തില്‍ സര്‍ക്കാരിന് മുന്നില്‍ പരാതി പ്രളയം.

ബഫര്‍സോണ്‍ പ്രതിഷേധങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ സമയം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. ബഫര്‍ സോണ്‍ വിഷയമടക്കംചര്‍ച്ച ചെയ്യാനാണ് കൂടിക്കാഴ്ചയ്ക്ക് സമയം തേടിയത്. കെ റെയില്‍ വിഷയവും ചര്‍ച്ചയില്‍ ഉന്നയിക്കും. ഈയാഴ്ച പി ബി യോഗത്തില്‍ പങ്കെടുക്കാന്‍ പിണറായി വിജയന്‍ ദില്ലിയിലെത്തുമ്പോള്‍ കൂടിക്കാഴ്ച നടത്താനാണ് ശ്രമം. ഇതുവരെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് മറുപടി ലഭിച്ചില്ലെന്നാണ് വിവരം.

അതേസമയം, ബഫര്‍ സോണ്‍ പ്രശ്‌നത്തില്‍ സര്‍ക്കാരിന് മുന്നില്‍ പരാതി പ്രളയമാണ്. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിന്മേലും കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഭൂപടത്തിന്മേലുമാണ് പരാതികള്‍ എത്തുന്നത്. സ്വന്തം വീടുകളും കെട്ടിടങ്ങളും ബഫര്‍ പരിധിയില്‍ പെട്ടതിന്റെ ഫോട്ടോകള്‍ സഹിതമാണ് പല പരാതികളും. .
ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിന്മേലും കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഭൂപടത്തിന്മേലും ആണ് പരാതികള്‍. സ്വന്തം വീടുകളും കെട്ടിടങ്ങളും ബഫര്‍ പരിധിയില്‍ പെട്ടതിന്റെ ഫോട്ടോകള്‍ സഹിതമാണ് പല പരാതികളും. പരിസ്ഥിതിലോല പ്രദേശത്തിന്റെ ഭൂപടം സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. 22 സംരക്ഷിത പ്രദേശങ്ങള്‍ക്കുചുറ്റുമുള്ള ഭൂപടത്തില്‍ കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍, റോഡുകള്‍ തുടങ്ങിയവ 12 ഇനമായമണ് ഭൂപടത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഓരോ വില്ലേജിലെയും ബ്ലോക്ക്, പ്ലോട്ട് അനുസരിച്ച് വിശദാംശങ്ങളും ഭൂപടത്തില്‍ ലഭ്യമാണ്. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ബഫര്‍ അറിയാനാകും. ഇതുകൂടാതെ, ജനവാസമേഖല ഉള്‍പ്പെടുന്നതിലെ പരാതി നല്‍കാനുള്ള അപേക്ഷയും പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബഫര്‍സോണ്‍ പ്രശ്നത്തില്‍ സര്‍ക്കാരിന് മുന്നില്‍ പരാതി പ്രളയം ജനുവരി 11 ന് സുപ്രീംകോടതി കേസ് പരിഗണിക്കും മുന്‍പ് ഫീല്‍ഡ് സര്‍വേ നടത്തി റിപ്പോര്‍ട്ടുകള്‍ പുതുക്കി നല്‍കണം എന്നതാണ് സര്‍ക്കാരിന് മുന്നിലെ വെല്ലുവിളി.

Leave a Reply

Your email address will not be published. Required fields are marked *