പ്രതിനിധിയല്ലാത്ത ഏരിയ സെക്രട്ടറി സിഐടിയു ദേശീയ സമ്മേളനത്തില്‍; ആലപ്പുഴ സി.പി.എമ്മില്‍ വീണ്ടും വിവാദം

ആലപ്പുഴ സി.പി.എമ്മില്‍ വീണ്ടും വിവാദം. പ്രതിനിധിയല്ലാത്ത സിപിഎം ഏരിയ സെക്രട്ടറി സിഐടിയു ദേശീയ സമ്മേളനത്തിനെത്തി. നേതാവിനൊപ്പം പ്രമുഖ കരാറുകാരനും ബെംഗളൂരുവിലെത്തി. ഇവര്‍ മറ്റ് നേതാക്കള്‍ക്കൊപ്പം താമസിച്ചത് പഞ്ചനക്ഷത്ര ഹോട്ടലില്‍. ഇവരുടെ ചിത്രങ്ങള്‍ നോര്‍ത്ത് ഏരിയ കമ്മിറ്റി യോഗത്തില്‍ ചിലര്‍ കാണിച്ചു. രഹസ്യയോഗങ്ങളുടെ ആസൂത്രകന്‍ ഈ ഏരിയ സെക്രട്ടറിയെന്ന് ആരോപണമുണ്ട്.

ആലപ്പുഴ സിപിഎം വിവാദങ്ങളുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണ്. അടുത്തിടെയാണ് പ്രമുഖ നേതാവ് ലഹരിക്കടത്ത് വിവാദത്തിൽ പെട്ടത്. തനിക്കെതിരെ ഇത് കെട്ടിച്ചമച്ചതാണെന്നും ​ഗൂഢാലോചനയുടെ ഫലമാണെന്നും നേതാവ് ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *