പുലി കുട്ടിയെ വന മേഖലയില്‍ തുറന്നു വിട്ടു

സീതത്തോട് കണ്ടെത്തിയ പുലി കുട്ടിയെ ചികിത്സ നല്‍കിയ ശേഷം മൂഴിയാര്‍ വന മേഖലയില്‍ തുറന്നു വിട്ടു. പുലിക്ക് ആവശ്യമായ ചികിത്സ ഡോക്ടര്‍ നല്‍കി 24 മണിക്കൂര്‍ നിരീക്ഷിച്ച ശേഷമാണ് ഉള്‍വനത്തില്‍ തുറന്നു വിട്ടത്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് സീതത്തോട് വനമേഖലയോട് ചേര്‍ന്ന ജനവാസ മേഖലയില്‍ പുലിക്കുട്ടിയെ അവശ നിലയില്‍ കണ്ടെത്തിയത്. ആറു മാസം പ്രായമുള്ള പുലിക്കുഞ്ഞിനെ ചികിത്സ നല്‍കാനായാണ് പിടികൂടിയത്. എവിടെ നിന്നോ വിഷം ഉള്ളില്‍ ചെന്നതാണ് ആവശ നിലയിലാകാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *