പുതുമണവാട്ടിയും തോഴിമാരും

ആത്മാര്‍പ്പണത്തിന്റെ ആഘോഷമെന്ന രിതിയിലാണ് ബലി പെരുന്നാളിനെ വിശ്വാസികള്‍ വരവേല്‍ക്കുന്നത്. മുസ്ലീങ്ങളുടെ ഈ ആഘോഷത്തെ മലയാളികള്‍ വലിയ പെരുന്നാള്‍ എന്നുവിളിക്കുന്നു. ബലി പെരുന്നാളാഘോഷത്തിന്റെ ഭാഗമായി കാളികാവ് അടക്കാക്കുണ്ട് ക്രസന്റ് ഹയര്‍ സെക്കണ്ടറിയിലെ വിദ്യാര്‍ത്ഥിനികള്‍ മെഗാ ഒപ്പന സംഘടിപ്പിച്ച് വ്യത്യസ്തമാവുകയാണ്. പുതു മണവാട്ടിയായ പത്താം ക്ലാസുകാരി കെ നേഹാ ഫാത്തിമക്ക് ചുറ്റും ചുവട് വച്ചത് 200 ലധികം തോഴിമാര്‍.

വിദ്യാലയത്തിലെ ആര്‍ട്‌സ് ക്ലബിന്റെ കീഴില്‍ കോഡിനേറ്റര്‍ അനീസും അധ്യാപകരും ചേര്‍ന്ന് കൊണ്ടാണ് വിദ്യാര്‍ത്ഥികളെ അണിനിരത്തി മെഗാ ഒപ്പന സംഘടിപ്പിച്ചത്. ആഘോഷത്തില്‍ കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കാനായാണ് ആട്‌സ് ക്ലബ് സംഘാടകര്‍ തോഴിമാരുടെ എണ്ണം വര്‍ധിപ്പിച്ചത്. സ്‌ക്കൂള്‍ മൈതാനത്ത് സംഘടിപ്പിച്ച 5 മിനിട്ട് ദൈര്‍ഘ്യത്തിലുളള ഒപ്പനയില്‍ ഒരു സിനിമ പാട്ടിനും , ഒരു മാപ്പിളപ്പാട്ടിനുമാണ് തോഴിമാര്‍ ചുവട് വെച്ചത്. തോഴിമാരെക്കാളും അല്‍പ്പം ഉയരത്തിലായിരുന്നു മണവാട്ടിയുടെ സ്ഥാനം . രക്ഷിതാവായ എം കെ ഷബ്‌നക്കു പുറമേ വിദ്യാലയത്തിലെ അധ്യാപികമാരും ചേര്‍ന്നാണ് മേഗാ ഒപ്പനക്ക് പരിശീലനം നല്‍കിയത്.

രണ്ട് ദിവസങ്ങളിലായുളള ഒരോ മണിക്കൂര്‍ വീതമുള്ള പരിശീലനത്തിന്റെ പിന്‍ബലത്തിലാണ് എട്ടാം ക്ലാസ് മുതല്‍ പ്ലസ് ടൂ വരെയുളള കുട്ടികള്‍ മനോഹരമായി ഒപ്പന അവതരിപ്പിച്ചത്. വിദ്യാലയത്തിലെ എല്ലാ വിദ്യാര്‍ത്ഥികളും പരിപാടിയില്‍ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *