പുതുപ്പള്ളിയിൽ അനൗപചാരികമായി ഇലക്ഷൻ പ്രചരണത്തിലേക്ക് കടന്ന് യുഡിഎഫ്‌ സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ

പുതു പ്പള്ളിയിൽ അനൗപ ചാരികമായി ഇലക്ഷൻ പ്രചരണത്തിലേക്ക് കടന്ന് യുഡിഎഫ്‌ സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. രാവിലെ പുതുപള്ളി പള്ളിയിൽ എത്തി അദ്ദേഹം പ്രാർത്ഥനകൾ നടത്തി. ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രാർത്ഥിച്ചു. അമ്മ മറിയാമ്മ ചാണ്ടിയും പള്ളിയിൽ എത്തിയിരുന്നു. തുടർന്ന് പള്ളിയിൽ നിന്ന് സംവിധായകൻ സിദ്ധിക്കിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുവാൻ എറണാകുളത്തേക്ക് തിരിച്ചു. മടങ്ങി വന്ന് ഇലക്ഷൻ പ്രചരണത്തിലേക്കും കടക്കും. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ഒരു പഴുതും അവശേഷിപ്പിക്കാതെയുള്ള തിരഞ്ഞെടുപ്പ് പോരിനൊരുങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് വിജ്ഞാനപനമിറങ്ങി മണിക്കൂറുകള്‍ക്കം ചാണ്ടി ഉമ്മനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിലൂടെ പാര്‍ട്ടി നല്‍കുന്ന സന്ദേശം ഇതാണ്. പുതുപ്പളളിയിലേത് പൊളിറ്റിക്കല്‍ ഫൈറ്റാണെന്ന് വ്യക്തമാക്കി ചാണ്ടി ഉമ്മന്‍ ഇന്നലെ തന്നെ രാഷ്ട്രീയ അങ്കത്തട്ടില്‍ ഇങ്ങി. ചാണ്ടി ഉമ്മന്‍ ചൊവ്വാഴ്ച പുതുപ്പള്ളിയില്‍ തന്നെയുണ്ടായിരുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതിന് പിന്നാലെ ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തിയ ചാണ്ടി ഉമ്മനെ ഷാള്‍ അണിയിച്ചാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. തുടര്‍ന്ന് അദ്ദേഹം മണര്‍കാട് പള്ളിയിലും സന്ദര്‍ശനം നടത്തി. സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതിനുശേഷം പ്രവര്‍ത്തകര്‍ക്കൊപ്പം മാധ്യമങ്ങളെ കണ്ട ചാണ്ടി ഉമ്മന്‍ മുഖത്ത് പ്രതിഫലിച്ചത് തികഞ്ഞ ആത്മവിശ്വാസം മാത്രം. ഉമ്മന്‍ചാണ്ടി വിടപറഞ്ഞ് ഒരു മാസത്തിനുള്ളിലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ശക്തമായ ഉമ്മന്‍ചാണ്ടി വികാരം നിലനില്‍ക്കുന്ന മണ്ഡലത്തില്‍ വിജയത്തില്‍ കുറഞ്ഞൊന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നില്ല. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ നേടിയ മിന്നും വിജയം പുതുപ്പള്ളിയിലും ആവര്‍ത്തിക്കുമെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *