പുതിയ രജനീകാന്ത് ചിത്രം എത്തുന്നു|rajanikandh|

രജനീകാന്തിനെ നായകനാക്കി നെൽസൺ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ജയിലർ. മോഹൻലാൽ, ശിവരാജ് കുമാർ എന്നീ താരങ്ങളും ചിത്രത്തിലുണ്ട്. ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയിലര്‍ നിര്‍മിക്കുന്നത്. രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘ജയിലർ’. നെൽസൺ ദിലീപ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നെല്‍സണ്‍ ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത ബീസ്റ്റ് പ്രതീക്ഷകള്‍ക്കൊത്ത് ഉയരാത്തതിനാല്‍ സംവിധായകനെ മാറ്റുമെന്ന് വാര്‍ത്തകള്‍ ഉയർന്നിരുന്നു. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍, പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക.

ഇപ്പോഴിതാ ചിത്രത്തിലെ ആ​ദ്യ ​ഗാനത്തിന്റെ പ്രൊമോ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സാധാരണയായി നെൽസണിന്റെ ചിത്രങ്ങളിൽ കാണുന്ന തരത്തിലുള്ള
രസകരമായ പ്രൊമോ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ഡോക്ടർ, ബീസ്റ്റ് എന്നീ ചിത്രങ്ങളിലെ പ്രൊമോ വീഡിയോകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. അനിരുദ്ധ് ആണ് സം​ഗീത സംവിധാനം നിർവഹിക്കുന്നത്. അനിരുദ്ധും നെൽസണും തമ്മിലുള്ള സംഭാഷണമാണ് പ്രൊമോയുടെ ഹെെലെെറ്റ്. ആദ്യ ​ഗാനത്തിന്റെ കുറച്ച് ഭാ​ഗവും വീഡിയോയിലുണ്ട്. ജൂലെെ ആറിന് ആദ്യ ​ഗാനം പുറത്തിറങ്ങും. തമന്നയാണ് ചിത്രത്തിലെ നായിക. വിജയ് കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണവും സ്റ്റണ്ട് ശിവ സംഘട്ടന സംവിധാനവും നിര്‍വഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *