പിണറായി വിജയന്റെയും കുടുംബത്തിന്റെയും സ്വത്ത് വിവരം പുറത്ത്

മുഖ്യമന്ത്രി പിണറായി വിജയന്റെയും കുടുംബത്തിന്റെയും സ്വത്ത് വിവരം പുറത്ത്. മുഖ്യമന്ത്രിക്കും ഭാര്യ കമലക്കും ആകെയുള്ള സമ്പാദ്യം 1.18 കോടി രൂപ. 2021 ല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച കണക്ക് പ്രകാരമാണിത്. മകള്‍ വീണ വിജയന്റെ സ്വത്ത് വിവരവും പുറത്ത് വന്നിട്ടുണ്ട്. 1.57 കോടിയാണ് വീണ വിജയന്റെ ആസ്തിയെങ്കില്‍ 1.18 കോടിയാണ് പിണറായിയുടെ ആസ്തി. 2021 ല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച കണക്ക് പ്രകാരം പിണറായി വിജയന്റെ ആസ്തി 1, 18, 75, 766 രൂപയാണ്. യാതൊരു ബാദ്ധ്യതയും പിണറായിക്കില്ല. പിണറായിയുടെ കൈയില്‍ ഉള്ളത് 10,000 രൂപ മാത്രമാണ്. ഭാര്യ കമലയുടെ കൈയില്‍ 2000 രൂപയും. കൈരളി ചാനലില്‍ 1000 ഷെയര്‍ പിണറായിക്ക് ഉണ്ട്. ഭാര്യ കമലക്ക് 2000 ഷെയറും. കണ്ണൂര്‍ ഇന്റര്‍ നാഷണല്‍ എയര്‍ പോര്‍ട്ടില്‍ 1 ലക്ഷം രൂപയുടെ ഷെയര്‍ പിണറായിക്ക് ഉണ്ട്. ഭാര്യ കമലക്ക് 2 ലക്ഷം രൂപയുടെ ഷെയറും.

പിണറായിക്കും ഭാര്യ കമലക്കും സ്വന്തമായി വാഹനം ഇല്ല. വാഹനത്തിന്റെ കാര്യത്തില്‍ റിയാസിന്റേയും വീണയുടേയും അതേ അവസ്ഥയാണ് പിണറായിക്കും കമലക്കും. 80 ഗ്രാം സ്വര്‍ണ്ണം മാത്രമാണ് കമലക്ക് ഉള്ളത്. 3.30 ലക്ഷം രൂപയാണ് സ്വര്‍ണ്ണത്തിന്റെ വിലയായി പിണറായി കാണിച്ചിരിക്കുന്നത്. രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി 78, 048 രൂപയും 5400 രൂപയും പിണറായിക്ക് ഉണ്ട്. ഭാര്യ കമലക്ക് 7 ബാങ്ക് അക്കൗണ്ട് ഉണ്ട്. 2 കമലയുടെ ബാങ്ക് അക്കൗണ്ടില്‍ ഉള്ളത് 21, 37, 893 രൂപ. 3 പോസ്റ്റ് ഓഫിസ് നിക്ഷേപങ്ങളും കമലക്ക് ഉണ്ട്. 2.89 ലക്ഷമാണ് കമലയുടെ പോസ്റ്റ് ഓഫിസ് നിക്ഷേപം. കണ്ണൂരില്‍ 2 സ്ഥലത്ത് പിണറായിക്ക് സ്ഥലമുണ്ട്. 1818 സ്‌ക്വയര്‍ ഫീറ്റ് വീടും പിണറായിക്ക് ഉണ്ട്. 35.35 ലക്ഷമാണ് വീടിന്റെ വിലയായി കാണിച്ചിരിക്കുന്നത്. ഭാര്യ കമലക്കും സ്വന്തമായി ഭൂമിയുണ്ട്. വടകര താലൂക്കിലാണ് കമലയുടെ ഭൂമി. 35 ലക്ഷമാണ് ഭൂമി വിലയായി കാണിച്ചിരിക്കുന്നത്. മകന്‍ വിവേകിന്റെ സമ്പാദ്യം പബ്‌ളിക് ഡൊമെയിയിനില്‍ ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *