പാൽ വില വർദ്ധന; കർഷകന് ലഭിക്കുന്നത് ചെറിയൊരു തുക മാത്രം

കോട്ടയം: പാലിന് വില കൂടുമ്പോൾ സാധാരണരതിയി ആ തുകയിൽ ന്യായമായൊരു പങ്ക് ക്ഷീരകർഷർക്ക് ലഭിക്കേണ്ടതുണ്ട്. കർഷകരുടെ പ്രയാസങ്ങൾ പരിഗണിച്ചും ഉൽപ്പാദനോപാധകളിലുണ്ടായ ഗണ്യമായ വിലവർധന കണക്കിലെടുത്തുമാണ് വില കൂട്ടുന്നതെന്നു മിൽമ പറയുമ്പോൾ ക്ഷീരകർഷകരിൽ നിന്ന് ഇയരുന്ന ഒരു ചോദ്യമുണ്ട് ഞങ്ങൾക്കെന്താണ് പ്രയോജനം?.

വർധിപ്പിക്കുന്ന തുകയിൽ നിന്ന് മിൽമക്ഷീരസംഘങ്ങൾക്ക് ചെറിയൊരു അംശം മാത്രമേ കിട്ടുകയുള്ളൂ.ഉൽപ്പാദനചിലവിന് ആനുപാതികമായി വിലകിട്ടുന്നില്ലെന്ന പരാതി ഇത്തവണ വിലകൂട്ടലിന് ശേഷവും ബാക്കിയാകും. സംസ്ഥാനത്ത് 10 ലക്ഷത്തോളം കുടുംബാംഗങ്ങണ് ക്ഷീര മേഖലയെ ആശ്രയിച്ച് കഴിയുന്നത്.നിലവിൽ രണ്ട് ലക്ഷത്തോളം കർഷകരാണ് 3600 ഓളം ക്ഷീരസംഘങ്ങൾ വഴി പാൽ നൽകുന്നത്. എല്ലാ മേഖലയെയും തളർത്തിക്കളഞ്ഞ കോവിഡ് സമയത്തും ക്ഷീരമേഖല നല്ലരീതിയിൽ വരുമാനം കൊടുത്ത ഒരു മേഖലയാണ്.

ക്ഷീര മേഖലയിൽ ഉണ്ടായ ലാഭം കണ്ട് ധാരാളം ക്ഷീര കർഷകരാണ് ഈ രംഗത്തേക്ക് വന്നതും.സംഘങ്ങളിലേക്ക് പാൽ നൽകിയാൽ കൃത്യമായി വില ലഭിക്കുമെന്നതാണ് പലരും ഈ മേഖലയിൽ പിടിച്ച് നിൽക്കുന്നത്. എന്നാൽ ഓരോ കർഷർക്കും ക്ഷീരസംഘങ്ങളിലൂടെ ലഭിക്കുന്നതു ലിറ്ററിന് 35 40 രൂപ മാത്രം.ക്ഷീരവികസന വകുപ്പു മുഖേന നൽകുന്ന എല്ലാ സബ്സിഡി ആനുകൂല്യങ്ങളും കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ടു കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ടു ലഭ്യമാക്കാനുള്ള ശ്രമം ഫലവത്താകേണ്ടതുണ്ട്.നിസ്സഹായരായ ക്ഷീരകർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തുകതന്നെ വേണം. വിലവർധനകെ‍ാണ്ടു വലിയ ആശ്വാസം കൈവരാത്ത സാഹചര്യത്തിൽ, കാലിത്തീറ്റ. ഉൾപ്പെടെയുള്ളവയുടെ വില കുറയ്ക്കുകയും കൂടുതൽ സഹായം ഉറപ്പുവരുത്തുകയും വേണമെന്നാണു കർഷകരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *