പാർലമെൻറ് സമ്മേളനം നാളെ മുതൽ; ഇന്ന് സർവകക്ഷി യോഗം

ന്യൂഡൽഹി: പാർലമെൻറ് ശീതകാല സമ്മേളനത്തിന് ബുധനാഴ്ച തുടക്കം. 17 ദിവസം സമ്മേളിച്ച്‌ മാസം 29ന് പിരിയുന്ന ഹ്രസ്വസമ്മേളനമാണ് ഇത്തവണ.

ശാന്തമായ സഭാ നടത്തിപ്പ് ലക്ഷ്യമിട്ട് സർക്കാർ ചൊവ്വാഴ്ച സർവകക്ഷി യോഗം വിളിച്ചു. ലോക്സഭ സ്പീക്കർ ഓം ബിർലയും ചൊവ്വാഴ്ച സഭാ നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്.

സമ്മേളനം തുടങ്ങി തൊട്ടടുത്ത ദിവസം തന്നെ ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരും. ഇത് പാർലമെൻറിലും പുറത്തും പുതിയ രാഷ്ട്രീയാരവങ്ങൾക്ക് വഴിയൊരുക്കും. ഒരു ലോക്സഭ സീറ്റിലേക്കും ആറു നിയമസഭ സീറ്റുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് ഫലങ്ങളും വ്യാഴാഴ്ചയാണ്.

Leave a Reply

Your email address will not be published. Required fields are marked *