ന്യൂസീലൻഡ് പ്രധാനമന്ത്രി ജസിൻഡ് ആർഡേൻ അടുത്തമാസം സ്ഥാനമൊഴിയും

വെല്ലിങ്ടൻ: ന്യൂസീലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൻ അടുത്തമാസം സ്ഥാനമൊഴിയും. ഒക്ടോബർ 14ന് ന്യൂസീലൻഡിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രഖ്യാപനം. അടുത്ത മാസം ഏഴിന് ജസിൻഡ ലേബർ പാർട്ടി നേതാവ് സ്ഥാനവും ഒഴിയും. പകരക്കാരനെ കണ്ടെത്താൻ വരും ദിവസങ്ങളിൽ വോട്ടെടുപ്പ് നടക്കും. ‘എന്നെ സംബന്ധിച്ചിടത്തോളം സമയമായി’ എന്നാണ് സ്ഥാനമൊഴിയുന്നതിനെ കുറിച്ച് ലേബർ പാർട്ടി അംഗങ്ങളും മീറ്റിങ്ങിൽ ജസിൻഡ പറഞ്ഞത്.

കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുമെന്നും ജസിൻഡ അറിയിച്ചു. 2017-ൽ തന്റെ 37-ാം വയസ്സിൽ ‌തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു ആർഡേൻ. കോവിഡ് -19 മഹാമാരിയിലൂടെയും ക്രൈസ്റ്റ് ചർച്ചിലെ രണ്ട് പള്ളികളിൽ നടന്ന ഭീകരാക്രമണം ഉൾപ്പെടെയുള്ള സമയങ്ങളിൽ അവർ ന്യൂസിലാൻഡിനെ നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *