ന്യൂയര്‍ ദിനത്തില്‍ ഫോര്‍ട്ട് കൊച്ചിയിലേക്ക് ഒഴുകിയെത്തിയത് വന്‍ ജനസാഗരം

കൊച്ചി: ന്യൂയര്‍ ദിനത്തില്‍ ഫോര്‍ട്ട് കൊച്ചിയിലേക്ക് ഒഴുകിയെത്തിയത് വന്‍ ജനസാഗരം. ഇത്രയധികം പേരെ ഉള്‍ക്കൊള്ളാന്‍ തക്ക ശേഷിയില്ലാത്ത മൈതാനത്ത് ഇതിനനുസരിച്ച് സുരക്ഷാ ക്രമീകരണങ്ങളും മറ്റും അധികൃതര്‍ ഒരുക്കിയിരുന്നില്ല. പലപ്പോഴും ഉറപ്പില്ലാത്ത ബാരിക്കേടുകള്‍ വീണ് അപകടം സംഭവിക്കാതെ ജനം രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.

രണ്ട് വര്‍ഷത്തെ കൊവിഡ് ഭീതിക്ക് ശേഷം വന്ന ന്യൂയര്‍ ആഘോഷമായിരുന്നു ഇത്തവണത്തേത്. 20,000 പേരെ മാത്രം ഉള്‍ക്കൊള്ളുന്ന മൈതാനത്ത് എത്തിയത് 1 ലക്ഷം പേര്‍. തിരക്ക് നിയന്ത്രിക്കാനും മറ്റുമുള്ള സംവിധാനങ്ങളുടെ അപര്യാപ്തതയും മറ്റും വലിയ ദുരന്തത്തിലേക്ക് വഴിമാറുമായിരുന്നു.പ്രദേശത്ത് വലിയ രീതിയില്‍ പൊടി ശല്യം ഉണ്ടായിരുന്നു, ഉയരുന്ന പൊടി വെള്ളം തളിച്ച് കുറയ്ക്കാനുള്ള ക്രമീകരണങ്ങളൊന്നും അധികൃതര്‍ സ്വീകരിച്ചിരുന്നില്ല. പൊടിയെ തുടര്‍ന്നുണ്ടായ ശ്വാസതടസം മൂലം നിരവധി പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഈ സമയം താലൂക്ക് ആശുപത്രയില്‍ ഉണ്ടായിരുന്നത് ഒരു ഡോക്ടര്‍ മാത്രമാണ്.

പുതുവത്സരാഘോഷത്തിന് ശേഷം ജനങ്ങള്‍ക്ക് വേണ്ടി പ്രത്യേകം ബസ് സര്‍വീസ് ഉണ്ടാകുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഈ വാഗ്ദാനവും നടപ്പായില്ല. പലരും ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് നടന്നും, ഓട്ടോ-ടാക്സിയിലും മറ്റുമാണ് വീടണഞ്ഞത്. റോഡരുകില്‍ പലര്‍ക്കും ഇരുന്നുറങ്ങേണ്ടി വരെ വന്നു.

Leave a Reply

Your email address will not be published. Required fields are marked *