നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന്

കൊഹിമ: നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന്. 60 മണ്ഡലങ്ങളുള്ള ഇരു സംസ്ഥാനങ്ങളിലെയും 59 മണ്ഡലങ്ങളിലേക്ക് ആണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മുന്നണി ഭരണം നിലനില്‍ക്കുന്ന ഇരു സംസ്ഥാനങ്ങളിലും ഒറ്റയ്ക്ക് ഭരണം പിടിക്കാനാണ് ബിജെപിയുടെ ശ്രമം.

രാവിലെ 7 മുതല്‍ വൈകീട്ട് 5 വരെ നടക്കുന്ന വോട്ടെടുപ്പില്‍ മേഘാലയയിലെ 21 ലക്ഷം വോട്ടര്‍മാരാണ് ജനവിധി എഴുതുന്നത്. സ്ഥാനാര്‍ഥിയുടെ മരണത്തോടെ മേഘാലയയിലെ ഒരു മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് മാറ്റി വെച്ചിട്ടുണ്ട്. അനധികൃത ഖനനം ഉള്‍പ്പടെയുള്ള പ്രാദേശിക വിഷയങ്ങള്‍ നിലനില്‍ക്കുന്ന മേഘാലയയില്‍ ഭരണ തുടര്‍ച്ചയാണ് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി ലക്ഷ്യം വെയ്ക്കുന്നത്.

സഖ്യ കക്ഷിയായ ബിജെപി ആസാം, അരുണാചല്‍ പ്രദേശ്, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ മേഘാലയയില്‍ ഒറ്റയ്ക്ക് ഭരണം പിടിക്കാനാണ് ശ്രമിക്കുന്നത്. നാഗാലാന്‍ഡില്‍ കഴിഞ്ഞ ഒരു വര്‍ഷമായി പ്രതിപക്ഷം ഇല്ലാതെ ആണ് ബിജെപി കൂടി ഭാഗമായ മുന്നണി ഭരിക്കുന്നത്. അക്ലോട്ടോ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പിന്മാറ്റത്തോടെ മല്‍സരം ഇവിടെയും 59 സീറ്റുകളിലേക്ക് ആണ്.
നാഗാ പീപ്പിള്‍ ഫ്രണ്ടിന് എതിരെയാണ് ബിജെപി, എന്‍ഡിപിപി എന്നീ പാര്‍ട്ടികളുടെ യോജിച്ചുള്ള പോരാട്ടം. കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും മല്‍സര രംഗത്തുണ്ട് എങ്കിലും ഭരണ മുന്നണിക്ക് ഇത് വെല്ലുവിളി അല്ല. രാവിലെ ഏഴു മുതല്‍ നാല് വരെ നടക്കുന്ന വോട്ടെടുപ്പില്‍ 13 ലക്ഷം വോട്ടര്‍മാരാണ് നാഗാലാന്‍ഡില്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുക. മാര്‍ച്ച് രണ്ടിന് ആണ് ഇരു സംസ്ഥാനങ്ങളിലും വോട്ട് എണ്ണല്‍.അതേസമയം തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിപ്പട്ടികയിലെ പേരുകളില്‍ എന്തൊക്കെയോ ഒളിഞ്ഞിരിക്കുന്നില്ലേ എന്ന് ചോദിക്കുകയാണ് പലരും .

ഇവാന്‍ ബോതം മുതല്‍ നെഹ്‌റു സ്യൂട്ടിങ് വരെയുള്ള വ്യത്യസ്തമായ പേരുകളോടുകൂടി ഒട്ടേറെ സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കാനുള്ളത്.നാര്‍ത്യാങില്‍ നിന്നുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ജനറസ് പാസ്‌ലെന്‍ ,ജൊവായില്‍ നിന്നുള്ള യുഡിപി സ്ഥാനാര്‍ഥി മൂണ്‍ലൈറ്റ് പാരിയട്ട് ,റാലിയാങില്‍ നിന്നുള്ള കമിങ് വണ്‍ യിംബോന്‍ എന്നിവര്‍ ഉദാഹരണം. ഇംഗ്ലീഷ് പേരുകളുടെ പ്രത്യേക താല്പര്യം ഉള്ള അതിര്‍ത്തി ചില്ലിയായ ഈസ്റ്റ് ഖാസി ഹില്‍സില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികള്‍ക്കാണ് വ്യത്യസ്തമായ പേരുകള്‍ ഉള്ളത.് അവിടെ ഏറെക്കുറെ എല്ലാ വീട്ടിലും ഇത്തരം പേരുള്ളവര്‍ ഉണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. സ്‌റ്റൈലന്‍ ഇംഗ്ലീഷ് പേരുകള്‍ കുട്ടികള്‍ക്കിടന്നു എന്നല്ലാതെ അവരുടെ അര്‍ത്ഥമൊന്നും ശ്രദ്ധിക്കാറില്ല .ഇത്തവണത്തെ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിപട്ടികയിലും അതാണ് പ്രതിഫലിക്കുന്നത്.അമാല്‍റെം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പേര് ഫസറ്റബോണ്‍് മാനര്‍ എന്നാണ്. മാതാപിതാക്കളുടെ ആദ്യത്തെ കുട്ടി ആയതുകൊണ്ടാണ് ഈ പേരിട്ടത്. കേന്ദ്ര മന്ത്രി രാംദാസ് അത്താവാലയുടെ ആര്‍പിഐ സ്ഥാനാര്‍ത്ഥിയുടെ പേര് മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ പേരില്‍ ഫോര്‍കാസ് നോങ് റാങ്.

റിപ്പോ ജില്ലയിലെ യുഡിപി സ്ഥാനാര്‍ത്ഥികള്‍ ഒരാളുടെ പേര് സണ്‍മൂണ്‍ മറക് എന്നാണ്. അതേ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ പേര് ഫോര്‍കാസ്റ്റര്‍ നോങ് റാങ് .ഫോര്‍ട്ടിന്‍സണ്‍ ലിങ്‌ബോയ് പോള്‍സ്റ്റാര്‍ നോ സീജ്, സൗണ്ടര്‍ കാജി, ഇവാന്‍ ബോധം കെ, നവംബര്‍ത്ത് മറക് എന്നിങ്ങനെ നീളുന്നു സ്ഥാനാര്‍ത്ഥിപ്പട്ടികയിലെ കൗതുക പേരുകള്‍. വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്തില്‍ എത്തുന്ന വോട്ടര്‍മാര്‍ സ്ഥാനാര്‍ത്ഥിപ്പട്ടികണ്ട് കണ്ണ് തള്ളിമെന്ന് കരുതിയാല്‍ തെറ്റി. സ്ഥാനാര്‍ത്ഥി പട്ടികകയെക്കാള്‍ ഒരുപടി മുന്നിലാണ് വോട്ടര്‍ പട്ടികയിലെ പേരുകളുടെ വെറൈറ്റി .

Leave a Reply

Your email address will not be published. Required fields are marked *