നവവധു ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച സംഭവം; ദുരൂഹതയാരോപിച്ച് ബന്ധുക്കൾ

നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയസംഭവം. പന്നിയോട് തണ്ണിച്ചാംകുഴി സോന ഭവനിൽ പ്രഭാകരൻ–ഷൈലജ ദമ്പതികളുടെ മകൾ സോനയെയാണു ഞായർ രാത്രി ഭർതൃഗൃഹമായ പന്നിയോട് കല്ലാമം ഷിബിൻ ഭവനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മകളുടെ മരണത്തിൽ സംശയമുള്ളതായി രക്ഷിതാവ് പൊലീസിനു മൊഴി നൽകി. ഭർത്താവ് വിപിനെ പൊലീസ് ചോദ്യം ചെയ്യുന്നു.

രാത്രി 11 ന് ഉറക്കം ഉണര്‍ന്നപ്പോള്‍ സോന തൂങ്ങി നില്‍ക്കുന്നതാണ് കാണുന്നത് എന്നാണ് ഭര്‍ത്താവ് വിപിന്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ 9 മണിക്ക് വിപിന്‍ ഉറങ്ങി എന്ന് പറയുമ്പോഴും പത്തരവരെ മൊബൈല്‍ ഫോണില്‍ ഓണ്‍ലൈനിൽ ഉണ്ടായിരുന്നു. ഇവര്‍ തമ്മില്‍ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടായതായി ആരും പറയുന്നുമില്ല. രണ്ടു വര്‍ഷത്തെ പ്രണയത്തിന് ശേഷം ആര്‍ഭാടമായാണ് ഇവരുടെ വിവാഹം നടത്തിയത്. ഇന്നലെ വയറുവേദനയുള്ളതായി പെണ്‍കുട്ടി പറഞ്ഞിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. കാട്ടാക്കട സിഐ പെണ്‍കുട്ടിയുടെ വീട്ടുകാരില്‍ നിന്നും മൊഴിയെടുത്തു. ഇപ്പൊള്‍ കാട്ടാക്കട ഡിവൈഎസ്പി ഷിബു പെണ്‍കുട്ടിയുടെ അമ്മയില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയാണ്. പതിനഞ്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സോനയുടെയും വിപിന്റെയും വിവാഹം. ഇരുവരും രണ്ട് സമുദായക്കാരാണ്. പെണ്‍കുട്ടി എസ്സിയും, ദര്‍ത്താവ് നാടര്‍ സമുദായവുമാണ്. കാട്ടാക്കടയിലെ ഒരു ആധാരമെഴുത്ത് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു സോന. ഭര്‍ത്താവ് വിപിന്‍ ഓട്ടോ ഡ്രൈവറാണ്.

മകളെ ആശുപത്രിയിലെത്തിച്ച ശേഷമാണു വീട്ടിൽ അറിയിച്ചതെന്നു സോനയുടെ വീട്ടുകാർ പറയുന്നു. സംഭവശേഷം ആശുപത്രിയിലെത്തി ഒരു മണിക്കൂറോളം കഴിഞ്ഞ ശേഷം സോനയുടെ പിതാവിനെ വിപിന്റെ ഒരു സുഹൃത്തു വിളിച്ചാണു സോന ആശുപത്രിയിലാണെന്നു പറഞ്ഞത്. പിതാവ് ആശുപത്രിയിലെത്തുമ്പോൾ കണ്ടതു മകളുടെ മൃതദേഹമാണ്. ഇതാണു മരണത്തിൽ സംശയമുണ്ടെന്ന പരാതിക്കു പിന്നിൽ. സോന കാട്ടാക്കട മാർക്കറ്റ് ജംക്‌ഷനിലെ ആധാരമെഴുത്ത് ഓഫിസ് ജീവനക്കാരിയും വിപിൻ ഓട്ടോ ഡ്രൈവറുമാണ്. മൃതദേഹം സോനയുടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *