നല്ലത് വിളമ്പിയില്ലെങ്കില്‍ പിടിവീഴും

ഭക്ഷണശാലകള്‍ക്ക് ശുചിത്വം ഉറപ്പാക്കാന്‍ പരിശോധനകള്‍ കര്‍ശനമാക്കി ഭക്ഷ്യസുരക്ഷ വകുപ്പ്.
ബേക്കറികള്‍ കൂള്‍ബാറുകള്‍ സ്‌കുള്‍ പരിസരത്തെ കടകള്‍, ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവടങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നീക്കം. ഭക്ഷണശാലകളിലെ ശുചിത്വ സംവിധാനം അടക്കം വിലയിരുത്തുന്നതിന് കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷ വകുപ്പ് സംസ്ഥാനത്തെ 3340 സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തിയിരുന്നു. ഇതില്‍ 1335 സ്ഥാപനങ്ങളില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. പിഴ ഈടാക്കന്‍ നടപടിയും തുടങ്ങി. സംവിധാനം മെച്ചപ്പെടുത്താന്‍ 135 സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 132 സ്‌ക്വഡുകളാണ് പരിശോധനയില്‍ പങ്കെടുത്തത്. വകുപ്പിന്റെ സൗകര്യങ്ങള്‍ പരാമാവധി മെച്ചപ്പെടുത്തി മാസത്തില്‍ 2 മിന്നല്‍ പരിശോധനകള്‍ നടത്താനാണ് തീരുമാനം.

പാനീയങ്ങളില്‍ ഉപയോഗിക്കുന്ന ഐസ്,ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഉപയോഗുക്കുന്ന ശാരീരത്തിന് അപകടകരമായ ക്യത്രിമ നിറങ്ങള്‍ എന്നിവ മൂലമുളള പ്രശ്‌നങ്ങള്‍ കുറയ്ക്കാനാണ് നടപടി. ജ്യുസ് സ്റ്റാളുകല്‍,ബേക്കറികള്‍ എന്നിവ റേറ്റിംഗ് സംവിധാനത്തിലേക്ക് എത്തണമെന്ന് ഉദോഗ്യസ്ഥര്‍ക്ക് അവര്‍ത്തിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ പദ്ധതിയുമായി സഹകരിക്കുന്നവര്‍ സ്ഥാപനങ്ങളുടെ എണ്ണം കുറവാണ്. ഭക്ഷ്യ സുരക്ഷ രജിസ്ട്രഷന്‍ മാത്രം എടുത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണവും കുടുകയാണ്. ലൈസന്‍സ് എടുക്കാന്‍ ഭൂരിഭാഗം പേരും തായ്യാറല്ല. വന്‍കിട സ്ഥാപനങ്ങള്‍ പോലും രജീസ്ട്രഷന്‍ എടുത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.ലൈസന്‍സ് ഉണ്ടായിട്ടും അത് കടകളില്‍ പ്രദര്‍ശിപ്പിക്കണമെന്ന നിബന്ധന പാലിക്കാതവരും ഏറെ. ലൈസന്‍സില്ലാത്ത കടകള്‍ കണ്ടെത്താന്‍ വകുപ്പ് ഓഗസ്റ്റ് 1 മുതല്‍ 3 ദിവസം ലൈസന്‍സ് ഡ്രായിവ് നടത്തും. സ്‌കുള്‍ പരിസരങ്ങളിലെ കടകള്‍ നിന്ന് ആരോഗ്യത്തിന് ഹാനികരമാകുന്ന വിവിധ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കണ്ടെത്താനുളള പരിശോധകളും ഉടന്‍ ഉണ്ടാകും.

ഭക്ഷ്യ സുരക്ഷ പ്രശ്‌നങ്ങള്‍ പുര്‍ണ്ണമായി ഒഴിവാക്കാനും ഹോട്ടലുകളുടെയും, ബേക്കറികളുടെയും, ജ്യൂസ് സ്റ്റാളുകളുടെയും നിലവാരം ഉയര്‍ത്തി കൊണ്ടുവരാനുമാണ് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *