നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ അഞ്ചാമത്തെ സാമ്പത്തികശക്തിയായി മാറിയെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ അഞ്ചാമത്തെ സാമ്പത്തികശക്തിയായി മാറിയെന്ന് റിപ്പബ്ലിക് ദിന സന്ദേശത്തില്‍ ഗവര്‍ണര്‍.തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് 74ാമത് സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ നടന്നത്.

രാവിലെ ഒമ്പത് മണിയോടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയപതാക ഉയര്‍ത്തി. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ അഞ്ചാമത്തെ സാമ്പത്തികശക്തിയായി മാറിയെന്ന് ഗവര്‍ണര്‍ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു. ലോകത്തെ യു.പി.ഐ ഇടപാടുകളില്‍ 40 ശതമാനവും നടക്കുന്നത് ഇന്ത്യയിലാണ്. ആത്മനിര്‍ഭര്‍ ഭാരത് എന്ന ആശയമാണ് ഇതിന് അടിത്തറയെന്നും ഗവര്‍ണര്‍ പറഞ്ഞു. സ്വദേശി വന്ദേഭാരത് ട്രെയിനുകളുടെ പദ്ധതി കേരളം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ആരോഗ്യ രംഗത്ത് മികച്ച നേട്ടങ്ങള്‍ കേരളം കൈവരിച്ചതായും ഗവര്‍ണര്‍ പറഞ്ഞു. വിവിധ സേനാവിഭാഗങ്ങളും അശ്വാരൂഢ സേന, സംസ്ഥാന പൊലീസ്, എന്‍.സി.സി, സ്‌കൗട്ട്സ്, ഗൈഡ്സ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ തുടങ്ങിയ വിഭാഗങ്ങളും ഗവര്‍ണര്‍ക്ക് അഭിവാദ്യം നല്‍കി. പരേഡിന് ശേഷം വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *