നയസൂര്യയുടെ മരണം: പൊലീസ് മൊഴി തിരുത്തിയെന്ന് വെളിപ്പെടുത്തൽ

തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യയുടെ മരണം പോലീസ് മൊഴി തിരുത്തിയെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ. അന്വേഷണം വഴിതിരിച്ചുവിട്ടെന്ന ഗുരുതര വെളിപ്പെടുത്തലുമായി രം​ഗത്ത് എത്തിയിരിക്കുന്നത് മുൻ ഫോറൻസിക് മേധാവി കെ ശശികല ആണ്. കൊലപാതകം ആണെന്ന് നിഗമനമാണ് തന്റെ മൊഴിയിൽ ഉണ്ടായിരുന്നത്. ആത്മഹത്യ സാധ്യത പറഞ്ഞിട്ടില്ല : പരിശോധനയ്ക്ക് അയച്ച നഖം പോലീസ് മാറ്റിയെന്നും ഫോറൻസിക് മേധാവി വെളിപ്പെടുത്തി.

യുവ സംവിധായക നയന സൂര്യന്റെ മരണത്തിൽ അതീവ ഗൗരവമായി വെളിപ്പെടുത്തലാണ് പുതുതായി പുറത്തുവന്നത് . പോലീസ് കോടതിയിൽ കോടതിയിൽ നൽകിയ ഫോറൻസിക് സർജന്റെ മൊഴി വളച്ചൊടിച്ചതാണെന്ന് പോസ്റ്റ്മോർട്ടം ഡോക്ടറായിരുന്ന കെ ശശികലയാണ് വെളിപ്പെടുത്തിയത്. കൊലപാതക സാധ്യത എന്നായിരുന്നു തന്റെ നിഗമനം ആയി പോലീസിന് നൽകിയത്. ആത്മഹത്യ സാധ്യത ഒരിക്കലും ചൂണ്ടിക്കാണിച്ചിട്ടില്ല.അത് പോലീസ് എഴുതി ചേർത്തതാണ് എന്നാണ് പുതിയ വെളിപ്പെടുത്തൽ . ഇതോടെ അന്വേഷണം വഴി തിരിച്ചുവിടാൻ ആദ്യ പോലീസ് സംഘം നടത്തിയ ഇടപെടൽ വ്യക്തമാവുകയാണ്.

പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറായ തന്റെ മൊഴിയിൽ ഒരിടത്തും ദുസ്വഭാവം എന്ന പരാമർശമില്ല. പോലീസ് എഴുതി ചേർത്ത മൊഴിയിൽ ദുസ്വഭാവം എന്ന വാക്കുണ്ട്. ഇതൊരിക്കലും തന്റേതല്ലെന്നും ശശികലയുടെ വെളിപ്പെടുത്തലിൽ പറയുന്നു. മൃതദേഹ പരിശോധനയിലെ ഗൗരവമുള്ള പല ഭാഗങ്ങളും പോലീസ് സർജന്റെ മൊഴിയിൽ ഇല്ലാത്തത് നേരത്തെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്ന അടിവയറിന്റെ ഇടതുഭാഗത്തുള്ള ക്ഷതത്തിന്റെകാര്യം മൊഴിയിൽ ഒരിടത്തുമില്ല. വൃക്കയും പാൻക്രിയാസും അമർന്ന് ആന്തരിക രക്തസ്രാവം ഉണ്ടായത് പോസ്റ്റ് മോർട്ടം റിപ്പോർട്ട് ചൂണ്ടിക്കാണിച്ചിട്ടുണ്ട് .

അതേസമയം ക്ഷതമേറ്റതായി പറയുന്നത് അടിവയറ്റിൽ ഇടതുഭാഗത്തും . സർജന്റെ മൊഴിയിലെ ഈ തരത്തിലുള്ള വൈരുദ്ധ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് താൻ പറഞ്ഞ മൊഴിയല്ല പോലീസ് രേഖപ്പെടുത്തിയത് എന്ന നിർണായക വെളിപ്പെടുത്തലുമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മുൻ ഫോറൻസിക് മേധാവി കൂടിയായ കെ ശശികല രംഗത്ത് വരുന്നത്. പരിശോധനയ്ക്കായി വനിതാ പോലീസുകാരി ഏൽപ്പിച്ച നഖം ഫോറൻസിക് പരിശോധനയ്ക്ക് എത്തിയിട്ടില്ലെന്നും പോസ്റ്റ്മോർട്ടം ഡോക്ടറുടെ വെളിപ്പെടുത്തലിലുണ്ട്.

ആദ്യ അന്വേഷണസംഘം കേസ് അട്ടിമറിക്കാൻ ശ്രമിച്ചതായി ആരോപണമുണ്ടായിരുന്നു. തുടർന്ന് കേസിൽ പുതിയ അന്വേഷണസംഘത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് എസ്പി മധുസൂദന്റെ നേതൃത്വത്തിലാണ് പുതിയ സംഘം . ഡിവൈഎസ്പി ജലീൽ തോട്ടത്തിലും മറ്റു രണ്ടു സിഐമാരും അന്വേഷണ സംഘത്തിൽ ഉണ്ട്. മരണകാരണം കഴുത്ത് ഞെരിഞ്ഞാണ് എന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെയാണ് മരണം കൊലപാതകം ആകാം എന്ന സംശയം ഉയർന്നത്. നാലു വർഷത്തിനുശേഷം ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ ആദ്യ പോലീസ് സംഘം അടിമുടി വീഴ്ച വരുത്തിയതായി കണ്ടെത്തിയിരുന്നു. ഇന്ന് പോസ്റ്റ്മോർട്ടം ഡോക്ടറുടെ മൊഴി കൂടി വരുന്നതോടെ അന്വേഷണത്തിൽ വീഴ്ചഉറപ്പാകുന്നു. എന്തിനു വേണ്ടിയാണ് മൊഴി ഉൾപ്പെടെ തിരുത്തി എഴുതിയതെന്ന ചോദ്യവും ഉയരുന്നു.

അതിനിടെ നയന സൂര്യയുടെ പേരിൽ സ്വത്ത് ഇടപാടുകൾ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ പുതിയ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. നയനസൂര്യയുടെ മരണം കൊലപാതകമാണെന്ന സംശയം ബലപ്പെട്ട സാഹചര്യത്തിലാണ് നടപടി. ഫ്ലാറ്റ്, ഭൂമി എന്നിവയിലേതെങ്കിലും നയനസൂര്യയുടെ പേരിലേക്ക് മാറ്റിയിട്ടുണ്ടോയെന്നാണഅ പരിശോധിക്കുന്നത്.

യൂടോക്ക് തിരുവനന്തപുരം

Leave a Reply

Your email address will not be published. Required fields are marked *