ദേശീയ അന്വേഷണം ഏജൻസിയിലേക്ക് കേരള പോലീസിൽനിന്ന് ഡെപ്യൂട്ടേഷനിൽ പ്രവർത്തിക്കാൻ ഡിജിപി അനിൽകാന്ത് നൽകിയ പട്ടിക ആഭ്യന്തര വകുപ്പ് വെട്ടി

തിരുവനന്തപുരം:ദേശീയ അന്വേഷണ ഏജൻസിയിലേക്ക് കേരള പോലീസിൽനിന്ന് ഡെപ്യൂട്ടേഷനിൽ പ്രവർത്തിക്കാൻ ഡിജിപി അനിൽകാന്ത് നൽകിയ പട്ടിക ആഭ്യന്തര വകുപ്പ് വെട്ടി.

എൻ ഐ എ പച്ചക്കൊടി കാട്ടിയെ പട്ടികയാണ് ആഭ്യന്തര വകുപ്പ് അവസാനം നിമിഷം തിരുത്തിയത്. കേരള പോലീസിൽ നിന്ന് രണ്ട് എസ്‌ഐമാർ മൂന്ന് എഎസ്‌ഐമാർ മൂന്ന് സിവിൽ പോലീസ് ഓഫീസർ, ഒരു സീനിയർ സിവിൽ പോലീസ് ഓഫീസർ, എന്നിങ്ങനെ ഒൻപത് പേരെ മൂന്നു വർഷത്തേക്ക് ഡെപ്യൂട്ടേഷനിൽ എടുക്കാനാണ് എൻ ഐ എ തീരുമാനിച്ചത്. ഇതിനായി ഇവരുടെ വിശദാംശങ്ങൾ ഡൽഹിയിലെ എൻ ഐ എ ആസ്ഥാനത്തേക്ക് നൽകിയിരുന്നു. കൊച്ചിയിൽ ഇന്റർവ്യൂവും നടന്നു . കഴിഞ്ഞ നവംബർ 28ന് ഇവരെ ഡെപ്യൂട്ടേഷനിൽ നിയോഗിക്കാൻ തീരുമാനിച്ചതായി എൻഐഎ ഭരണവിഭാഗം സംസ്ഥാന പോലീസ് മേധാവിയെ അറിയിച്ചു. ഇതേ തുടർന്ന് ഡിജിപി ഡിസംബർ 24 ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കത്തുനൽകി . എന്നാൽ അഞ്ച് പേരുടെ പട്ടിക മാത്രമാണ് ആഭ്യന്തരവകുപ്പിൽ നിന്ന് ഡിജിപിക്ക് ഈ മാസം 23 നൽകിയത്. വനിത എസ്‌ഐ ഉൾപ്പെടെ നാലു പേരെ ഒഴിവാക്കി .കാരണം വ്യക്തമല്ല. ഇടതുപക്ഷത്തോട് അനുഭാവം പ്രകടിപ്പിക്കാത്തവരെയാണ് ഒഴിവാക്കിയത് എന്നാണ് ആരോപണം. ഒരു വർഷത്തേക്ക് മാത്രമാണ് ഡെപ്യൂട്ടേഷനെന്നും ഉത്തരവിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *