ദയാബായിയുടെ പണമടങ്ങിയ പേഴ്സ് നഷ്ടമായി, ഡയറിയെങ്കിലും തിരികെ തരണമെന്ന് അഭ്യർത്ഥന

തിരുവനന്തപുരം: നിരാഹാരത്തിനിടയിൽ ബാഗ് നഷ്ടമായെന്ന പരാതിയുമായി ദയ ഭായ്. സമരത്തിനിടയിൽ പോലീസ് തന്നെ ആശുപത്രിയിലേക്കു മാറ്റിയപോഴാണ് 70,000 രൂപ അടങ്ങുന്ന ബാഗ് നഷ്ടമായതെന്നും ഇത് പോലീസിന്റെ അനാസ്ഥയാണെന്നും ദയാഭായ് പറഞ്ഞു .

ഒക്ടോബർ 12 ന് കാസർകോഡ് ജില്ലയിലെ ആരോഗ്യ മേഖലയിയുടെ പ്രശ്നം പരിഹരിക്കണമെന്നു ആവശ്യപ്പെട്ട് തിരുവന്തപുരത്തു നിരാഹാരം കിടക്കുന്നതിനിടയിലായിരുന്നു മോഷണം നടന്നത്. സമര പന്തലിൽ നിന്ന് തൻ്റെ 70,000 രൂപയും രേഖകളും ഡയറിയും നഷ്ടപെട്ടതിനെ തുടർന്നാണ് പരാതി നൽകിയത് . നഷ്ടമായ പണത്തേക്കാളും രേഖകളെക്കാളും താൻ വിലമതിക്കുന്നത് ഈ കാലമത്രെയും പരിചയപെട്ടവരുടെ നമ്പർ കുറിച്ചുവച്ച തൻ്റെ ഡയറി ആണെന്നും അത് എത്രയും പെട്ടെന്ന് കണ്ടെത്തി തരണമെന്നും ദയാബായി പോലീസിനോട് ആവശ്യപ്പെട്ടു . അവാർഡുകളുടെ സമ്മാനമായി ലഭിച്ച 50,000 രൂപയും മറ്റൊരു 20,000 രൂപയുമാണ് പഴ്‌സിൽ നിന്ന് നഷ്ടമായത്

Leave a Reply

Your email address will not be published. Required fields are marked *