ത്രെഡ്സില്‍ ഇതൊക്കെ ഉണ്ടോ? ട്വിറ്ററില്‍ മാത്രമുള്ള സവിശേഷതകള്‍

മെറ്റയുടെ പുതിയ സോഷ്യല്‍ മീഡിയ ആപ്പായ ത്രെഡ്സ് വന്‍ ജനപ്രീതിയാണ് നേടുന്നത്. കൂടാതെ കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. എന്നാല്‍ മെറ്റയുടെ പുതിയ ആപ്പിന് ചില പോരായ്മകളും അതിന്റെ യുസേഴ്സ് ഉന്നയിക്കുന്നു. ഇന്‍സ്റ്റാഗ്രാം അടിസ്ഥാനമാക്കിയാണ് ത്രെഡ്സ് പ്രവര്‍ത്തിക്കുന്നത്. ട്വിറ്ററിന് സമാനമായാണ് ത്രെഡ്സ് അവതരിപ്പിച്ചുള്ളതെങ്കിലും ട്വിറ്ററില്‍ ലഭ്യമാകുന്ന ചില സവിശേഷതകള്‍ ത്രെഡ്സില്‍ ലഭ്യമല്ല. ത്രെഡ്സില്‍ ലഭ്യമല്ലാത്ത എന്നാല്‍ ട്വിറ്ററില്‍ ലഭ്യമായ ഏറ്റവും പ്രധാന സവിശേഷതയാണ് ഹാഷ്ടാഗ്. ഏത് വെബ് ബ്രൗസറിലും ട്വിറ്റര്‍ ആക്സസ് ലഭ്യമാകും. എന്നാല്‍ ത്രെഡ്സിന് വെബ് പതിപ്പില്ലെന്നുള്ളത് പ്രധാന പോരായ്മയാണ്. ഇത് ആപ്പായി മാത്രമേ ലഭ്യമാകൂ.

ട്വിറ്ററില്‍ അടുത്തിടെ ലഭ്യമായ എഡിറ്റ് ബട്ടണ്‍ ത്രെഡ്സില്‍ ഇല്ല. കൂടാതെ നേരിട്ട് സന്ദേശമയക്കാന്‍ ത്രെഡ്സില്‍ കഴിയില്ല. ത്രെഡ്സില്‍ അവരെ പരാമര്‍ശിക്കുക മാത്രമാണ് ഏക മാര്‍ഗം. ട്വിറ്ററില്‍ ഹിറ്റായ ട്രെന്‍ഡിങ് എന്ന പദ പ്രയോഗം ത്രെഡ്സില്‍ വരുന്നില്ല. എന്നാല്‍ ട്വിറ്ററില്‍ പരസ്യങ്ങള്‍ നിറയുമ്പോള്‍ ത്രെഡ്സില്‍ ഇതുവരെ പരസ്യങ്ങള്‍ ഒന്നും തന്നെ വന്നു തുടങ്ങിയിട്ടില്ല. എഐ ആള്‍ട്ട് ടെക്സറ്റ് സംവിധാനം ഇല്ലാത്തതിനാല്‍ സ്‌ക്രീന്‍ റീഡറുകളെ ആശ്രയിക്കുന്ന ഉപയോക്താക്കള്‍ക്ക് ത്രെഡ്സ് ഉപയോഗപ്രദമല്ല.

Leave a Reply

Your email address will not be published. Required fields are marked *