തൊടുപുഴയിൽ നിന്ന് നൗഷാദിനെ കണ്ടെത്തി

നൗഷാദ് തിരോധാനക്കേസില്‍ വീണ്ടും വഴിത്തിരിവ്. പത്തനംതിട്ട കലഞ്ഞൂരില്‍ കാണാതായ നൗഷാദിനെ തൊടുപുഴയില്‍ നിന്നും കണ്ടെത്തി. ഭാര്യയുടെ അറസ്റ്റ് ഇന്നലെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. നൗഷാദിന്റെ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍, ഇരുവരും വാടകയ്ക്ക് താമസിച്ച വീടിന്റെ തറയിളക്കിയും വീടിനോട് ചേര്‍ന്നുള്ള പറമ്പിലും പൊലീസ് പരിശോധന നടത്തിയിരുന്നു. അതിനുശേഷം പൊലീസ് അഫ്‌സാനയുടെ എല്ലാ മൊഴികളും കളവാണെന്ന് പറഞ്ഞിരുന്നു. തുടര്‍ന്നാണ് നൗഷാദിനെ തൊടുപുഴയില്‍ വച്ച് കണ്ടെത്തുന്നത്. പേടിച്ചാണ് താന്‍ ഒളിവില്‍ പോയതെന്ന് നൗഷാദ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *