തിരുവനന്തപുരം ചെമ്പകമം​ഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു

തിരുവനന്തപുരം ചെമ്പകമം​ഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു. ആറ്റിങ്ങലിൽ നിന്ന് തിരുവന്തപുരത്തേയ്ക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിനാണ് തീ പിടിച്ചത്. ബസ്സിൻ്റെ മുൻ ഭാഗത്ത് നിന്ന് പുക ഉയരുന്നത് കണ്ട് ഡ്രെെവർ വണ്ടി നിർത്തി പുറത്തിറങ്ങി. ശേഷം യാത്രക്കാരെയും പുറത്തിറക്കി. പെട്ടെന്ന് തന്നെ പുക തീയായി മാറി ബസ്സ് പൂർണമായും കത്തുകയായിരുന്നു. 2011 മോഡൽ KSRTC ബസ്സാണ് കത്തിയത്. സംഭവത്തെ തുടർന്ന് ഫയർഫോഴ്സ് യൂണിറ്റെത്തിയാണ് തീയണച്ചത്. തീപിടിത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. ആറ്റിങ്ങലില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ഓര്‍ഡിനറി ബസിനാണ്‌ തോന്നയ്ക്കലിനും മംഗലപുരത്തിനും ഇടയ്ക്കു വെച്ച് തീപിടിച്ചത്.

ചെമ്പകമംഗലം ജംഗ്ഷനില്‍ എത്തിയപ്പോള്‍ ബസ് ബ്രേക്ക്ഡൗണായി. ഡ്രൈവർ ബസില്‍ നിന്ന് പുറത്തിറങ്ങി വാഹനം പരിശോധിക്കുന്നതിനിടെ സമീപത്ത് ഉണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാരാണ് ബസ്സിനടിയില്‍ നിന്ന് പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതോടെ ഡ്രൈവര്‍ വാഹനം നിര്‍ത്തി യാത്രക്കാരോട് പുറത്തിറങ്ങാനാവശ്യപ്പെടുകയായിരുന്നു. മുഴുവന്‍ യാത്രക്കാരെയും സമയോചിതമായി പുറത്തിറക്കാനായതിനാല്‍ വന്‍ദുരന്തം ഒഴിവായി. ആളുകള്‍ പുറത്തിറങ്ങിയതിനു പിന്നാലെ തീ ആളിക്കത്തുകയായിരുന്നു. ബസിന്റെ ഉള്‍വശം പൂര്‍ണമായും അഗ്നിക്കിരയായി. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. ആറ്റിങ്ങില്‍ നിന്ന് രണ്ട് യൂണിറ്റ് അഗ്‌നി രക്ഷാ സംഘമാണ് സ്ഥലത്തെത്തിയത്. പൂര്‍ണമായും കത്തിനശിച്ച ബസ് ദേശീയ പാതയില്‍ നിന്നു മാറ്റാനുള്ള ശ്രമത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *