താമരശേരി രൂപതയുടെ നേതൃത്വത്തിലുള്ള ബഫര്‍സോണ്‍ വിരുദ്ധ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സിപിഎം പ്രാദേശിക നേതൃത്വം

കോഴിക്കോട്: താമരശേരി രൂപതയുടെ നേതൃത്വത്തിലുള്ള ബഫര്‍സോണ്‍ വിരുദ്ധ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സിപിഎം പ്രാദേശിക നേതൃത്വം. താമരശേരി ബിഷപ് സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച ജനജാഗ്രത യാത്രയില്‍ കൂരാച്ചുണ്ട് ലോക്കല്‍ കമ്മിറ്റി അംഗവും കക്കയം ബ്രാഞ്ച് സെക്രട്ടറിയും പങ്കെടുത്തു.

താമരശേരി രൂപതയുടെ നേതൃത്വത്തിലുള്ള ബഫര്‍സോണ്‍ വിരുദ്ധ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സിപിഎം പ്രാദേശിക നേതൃത്വം രംഗത്ത്.താമരശേരി ബിഷപ് സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച ജനജാഗ്രത യാത്രയില്‍ കൂരാച്ചുണ്ട് ലോക്കല്‍ കമ്മിറ്റി അംഗവും കക്കയം ബ്രാഞ്ച് സെക്രട്ടറിയും പങ്കെടുത്തു. സമരത്തിന് രാഷ്ട്രീയ താല്‍പര്യങ്ങളില്ലെന്നും എന്നാല്‍ രാഷ്ട്രീയവത്കരിക്കരുതെന്നും നേതാക്കള്‍ പറഞ്ഞു. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്ന ആവശ്യം ന്യായമെന്നും നേതാക്കള്‍ വ്യക്തമാക്കി. അതേസമയം, ബഫര്‍സോണ്‍ വിഷയത്തില്‍ ഒരു നിയമത്തിനുമുന്നിലും തോല്‍ക്കില്ലെന്ന് താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. ജീവനുള്ള കാലക്കോളം ബഫര്‍സോണ്‍ അനുവദിക്കില്ല. മലമ്പനിയോടും മലമ്പാമ്പിനോടും തോറ്റിട്ടില്ല. ഈ സര്‍ക്കാരിനു മുന്നിലും തോല്‍ക്കില്ല. നീരൊഴുക്കിയവര്‍ക്ക് ചോരയൊഴുക്കാനും മടിയില്ല. സര്‍ക്കാര്‍ നടപടിയില്‍ അടിമുടി സംശയമെന്നും കോഴിക്കോട് കൂരാച്ചുണ്ടില്‍ ബഫര്‍സോണ്‍ വിരുദ്ധ ജനജാഗ്രതായാത്ര ഉദ്ഘാടനം ചെയ്ത് ബിഷപ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *