തളിപ്പറമ്പില്‍ കോടതി ജീവനക്കാരിക്കു നേരെ ആസിഡാക്രമണം

തളിപ്പറമ്പില്‍ കോടതി ജീവനക്കാരിക്കു നേരെ ആസിഡാക്രമണം. കൂവോട് സ്വദേശിനി കെ.ഷാഹിദയ്ക്ക് നേരെയാണ് അക്രമണമുണ്ടായത്. കൂടെയുണ്ടായിരുന്ന കോടതി ജീവനക്കാരനായ പ്രവീണ്‍ ജോസഫ്, പത്രവിതരണക്കാരനായ ജബ്ബാര്‍ എന്നിവര്‍ക്കും ആസിഡ് ദേഹത്ത് വീണ് പൊള്ളലേറ്റു. സംഭവത്തില്‍ സര്‍ സയ്യിദ് കോളജ് ലാബ് ജീവനക്കാരന്‍ മുതുകുടയിലെ അഷ്‌ക്കറിനെ പൊലിസ് പിടികൂടി.

തിങ്കളാഴ്ച്ച വൈകിടോടയാണ് ഷാഹിദക്ക് നേരെ ആസിഡ് അക്രമണമുണ്ടായത്.മുന്‍സിഫ് കോടതിയിലെ ടൈപ്പിസ്റ്റായ ഷാഹിദ ജോലി കഴിഞ്ഞ് സഹപ്രവര്‍ത്തകന്‍ മജിസ്‌ട്രേറ്റ് കോടതിയിലെ ഓഫിസ് അസിസ്റ്റന്റ് പ്രവീണ്‍ ജോസഫിനോടൊപ്പം ബസ് സ്റ്റാന്‍ഡിലേക്ക് വരികയായിരുന്നു. തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡിന് സമീപം തിരക്കേറിയ ന്യൂസ് കോര്‍ണര്‍ ജംഗ്ഷനിലാണ് ആക്രമമുണ്ടായത്.

ഷാഹിദ കോടതിയില്‍ നിന്ന് വരുമ്പോള്‍ മാര്‍ക്കറ്റ് റോഡിന് സമീപം കാത്തിരുന്ന അഷ്‌കര്‍ സമീപത്തേക്ക് പോയി എന്തോ സംസാരിച്ച ശേഷം കുപ്പിയില്‍ കൊണ്ടുവന്ന ആസിഡ് ഷാഹിദയുടെ ദേഹത്തേക്ക് കുടഞ്ഞു.പിന്നീട് കുപ്പിയോടെ ദേഹത്തേക്ക് വലിച്ചെറിഞ്ഞത് പോലീസ് പറഞ്ഞു . ആക്രമണത്തില്‍ നിലത്തുവീണ ഷാഹിദ അലറി കരഞ്ഞു. ആസിഡ് വീണ് തലമുടിയും വസ്ത്രങ്ങളും കരിഞ്ഞു. മുഖത്തും ചുമലിലും കൈകളിലും പൊള്ളലേറ്റു.

തൊട്ടുപിന്നില്‍ ഉണ്ടായിരുന്ന മുന്‍സിഫ് കോടതി ജീവനക്കാരന്‍ പയ്യാവൂര്‍ സ്വദേശി പ്രവീണ്‍ തോമസിനും നഗരത്തില്‍ പത്ര വില്പനക്കാരനായ മങ്കര അബ്ദുല്‍ ജബ്ബാറിനും ആസിഡ് വീണു പൊള്ളലേറ്റു . ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഉടന്‍തന്നെ നാട്ടുകാര്‍ അഷ്‌കറിനെ പിടികൂടി പോലീസിന് കൈമാറി. അഷ്‌കറിന്റെ വസ്ത്രങ്ങളും ആസിഡ് വീണ് കരിഞ്ഞ നിലയിലാണ് പൊള്ളലേറ്റതിനാല്‍ പോലീസ് ഇയാളെ പരിയാരം ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സര്‍ സയ്യിദ് കോളജ് ലാബ് ജീവനക്കാരനായ അഷ്‌ക്കര്‍ ലാബില്‍ നിന്നും കൈക്കലാക്കിയ ആസിഡാണ് യുവതിയുടെ ശരീരത്തില്‍ ഒഴിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊലിസ് അന്വേഷിച്ച് വരികയാണ്

Leave a Reply

Your email address will not be published. Required fields are marked *