തലയൂരിക്കൊടുത്തതിന് നന്ദി ആലിംഗനം

ജീവന്‍ രക്ഷിച്ച അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ക്ക് തെരുവ് നായയുടെ ഹൃദയത്തില്‍ തൊടുന്ന നന്ദിപ്രകടനം. വൈക്കം ടി വി പുരം പള്ളിപ്പുറത്തുശ്ശേരിയിലാണ് സംഭവം. കുടത്തില്‍ നായയുടെ തല കുടുങ്ങി ദിവസങ്ങളോളം ആഹാരം കഴിക്കാന്‍ പറ്റാതെ ദുരിതത്തിലായിരുന്നു നായ. ഇത് ശ്രദ്ധയില്‍പെട്ട ആരോ ഫയര്‍ സ്റ്റേഷന്‍ ഓഫീസിലേക്ക് വിളിച്ചറിയിച്ചു. പിന്നാലെ വൈക്കം ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ഷാജികുമാറിന്റെ നിര്‍ദ്ദേശമനുസരിച്ച് ഉദ്യോഗസ്ഥരുടെ സംഘം സ്ഥലത്ത് എത്തി. തുടര്‍ന്ന് നായയുടെ കഴുത്തില്‍ കുടുങ്ങിയ പ്ലാസ്റ്റിക് കുടം കട്ടറും കത്രികയും ഉപയോഗിച്ച് മുറിച്ചുമാറ്റി. തല പുറത്തെടുത്തതിനുശേഷം ഉടന്‍ നായ ഓടിമാറിയില്ല. പകരം ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരോട് സ്‌നേഹം പ്രകടിപ്പിച്ച് കെട്ടിപ്പിടിച്ചു. ഏറെനേരത്തെ സ്‌നേഹപ്രകടനത്തിനുശേഷം ഫയര്‍ഫോഴ്‌സ് വാഹനത്തിന് സമീപവും നായ നിലയുറപ്പിച്ചു. വാഹനത്തില്‍ ഉദ്യോഗസ്ഥര്‍ പോയതിനുശേഷമായിരുന്നു നായ മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *