ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കില്‍ വന്‍ തീപിടിത്തം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കില്‍ വന്‍തീപിടിത്തം. ഭാഗീരഥ് പാലസ് മാര്‍ക്കറ്റ് എന്നറിയപ്പെടുന്ന പഴയ ചാന്ദ്‌നിചൗക്കില്‍ വ്യാഴാഴ്ച വൈകിട്ടാണ് വന്‍ തീപിടിത്തം ഉണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെയും തീ അണയ്ക്കല്‍ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു.് അഗ്നിശമന സേനയുടെ നാല്‍പ്പത് സംഘങ്ങളാണ് തീയണക്കാനായി രംഗത്ത് ഉണ്ടായിരുന്നത്.

രാത്രി ഒമ്പതരയോടെയാണ് നാട്ടുകാര്‍ തങ്ങളെ വിവരം അറിയിച്ചതെന്ന് അഗ്നി ശമന സേന അറിയിച്ചു. ഡല്‍ഹിയിലെ ഇടുങ്ങിയ തെരുവുകള്‍ അഗ്നിശമന സേനയ്ക്ക് എത്താന്‍ വലിയ തടസം സൃഷ്ടിച്ചു. കെട്ടിടത്തിന്റെ ഏറെ ഭാഗം കത്തി നശിച്ചു. റിമോട്ട് കണ്‍ട്രോള്‍ ഫയര്‍ ഫൈറ്റിംഗ് മെഷീനാണ് തീയണയ്ക്കാന്‍ ഉപയോഗിച്ചതെന്നും ഡല്‍ഹി ഫയര്‍ സര്‍വീസ് മേധാവി അതുല്‍ ഗാര്‍ഗ് പറഞ്ഞു.

തൊട്ടടുത്ത കെട്ടിടങ്ങളിലേക്കും തീപടരുന്നത് ദൃശ്യങ്ങളില്‍ കാണാം. തീനാളം വൈദ്യുതി കമ്പികളിലേക്കും പടര്‍ന്നു.

അപകടത്തില്‍ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *