ടൈറ്റാനിക് കാണുവാൻ പോയി “മരണമുഖത്തെത്തിയ ഡോക്ടർ “

ഡോ.മൈക്കിൾ ഗ്വില്ലൻ അമേരിക്കയിലെ ABCന്യൂസിൻ്റെ സയൻസ് എഡിറ്റർ ആയിരുന്ന ഇദ്ദേഹം 23 വർഷങ്ങൾക്ക് മുന്നേ ടെെടാനിക്ക് കാണുവാൻ ഒരു സാഹസിക യാത്ര നടത്തിയിരുന്നു. അറ്റ്ലാൻ്ഡിക്കിന്റെ അടിത്തട്ടിൽ തകർന്ന് കിടക്കുന്ന ആഡംബര കപ്പൽ ടെെടാനിക്കിൻ്റെ അവശിഷ്ടങ്ങൾ സമുദ്രത്തിനടിയിൽ പോയി കാണുന്ന ലോകത്തെ ആദ്യ റിപ്പോർട്ടർ ആണ് താൻ എന്നതിൻ്റെ ത്രില്ലിലായിരുന്നു അദ്ദേഹം. എന്നാൽ ആകാംഷയോട് കൂടി പോയ ആ യാത്ര മരണത്തിലേക്കുള്ളതാകുമായിരുന്നു എന്ന് ഡോ മെെക്കിൾ ​ഗ്വില്ലൻ പിന്നീട് വെളിപ്പെടുത്തിയത്. എന്തായിരുന്നു അദ്ദേഹത്തിന് സംഭവിച്ചത് ആ കഥയൊന്ന് കേൾക്കാം,

ഈസ്റ്റ് ലോസ് ഏഞ്ചൽസ് സ്വദേശിയായ മെെക്കിളിന് ഒരു സയൻ്റിസ്റ്റ് ആകണമെന്നായിരുന്നു ആ​ഗ്രഹം. അങ്ങനെ ഫിസിക്സ്, മാക്സ്, ആസ്ട്രോണമി തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം ബിരുദവും ബിരുദാനന്തരബിരുദവും നേടി ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിക്കുന്നു. അതിനുശേഷമാണ് എബിസി ന്യൂസിൽ സയൻസ് എഡിറ്ററായി എത്തുന്നത്. ഗുഡ്മോണിങ് അമേരിക്ക, 20/20, നൈറ്റ് ലൈൻ ആന്റ് വേൾഡ് ന്യൂസ് ടു നൈറ്റ് തുടങ്ങിയ പ്രോ​ഗ്രാമുകളിൽ അവതാരകനായി എത്തി പ്രേക്ഷകരുടെ പ്രീയപ്പെട്ട മുഖമാകാൻ അദ്ദേഹത്തിന് കഴി‍ഞ്ഞു. എബിസി ന്യൂസിലെ നീണ്ട 14 വർഷത്തെ ജോലിക്കിടയിലാണ് ടെെടാനിക് കാണുവാൻ മെെക്കിളിന് അവസരം ലഭിക്കുന്നത്. വാർത്തകളിലൂടെയും സിനിമയിലൂടെയും മാത്രം കേട്ടറിഞ്ഞ ടെെടാനിക് എന്ന ഇതിഹാസകപ്പല് കാണാൻ ഏതൊരാളെപോലെയും അദ്ദേഹത്തിനും ആ​ഗ്രഹം ഉണ്ടായിരുന്നു.

യാത്രകൾക്ക് വേണ്ട എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കി യാത്ര പുറപ്പെടാനുള്ള ദിവസത്തിനായുള്ള കാത്തിരിപ്പായി പിന്നീടങ്ങോട്ട്. അങ്ങനെ ആ ദിവസം വന്നു അദ്ദേഹവും പെെലറ്റും അ‍ടങ്ങുന്ന ഒരു സംഘവുമായി ജലപേടകം അറ്റ്ലാൻ്റിക്കിൻ്റെ മടിത്തട്ടിലേക്ക് കുതിച്ചു. ജീവിതത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരുപക്ഷേ കാണും എന്ന് വിചാരിച്ചിട്ടുപോലും ഇല്ലാത്ത ആ സ്വപ്നസാക്ഷാത്ക്കാരത്തിൻ്റെ ആകാംഷയിൽ അവർ യാത്രതുടർന്നു. ഒരു നിമിഷം അദ്ദേഹം പുറത്തേക്ക് നോക്കുമ്പോൾ കണ്ണുകളെ പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് കടലിൻ്റെ ആഴത്തിൽ കിടക്കുന്നു ലോകത്തെപ്പോലും ഞെട്ടിച്ച നിർമിതിയുടെ അവശിഷ്ടം ടെെടാനിക്. ആ കാഴ്ചകളിൽ മുഴുകി ടെെടാനിക്കിനെ ചുറ്റി കാണുമ്പോഴായിരുന്നു പൊട്ടെന്നൊരു ശബ്ദം. എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ലെങ്കിലും ഒരു നിമിഷം ഉള്ളൊന്ന് പിടച്ചു. അതിശക്തമായൊരു അടിയൊഴുക്ക്, അദ്ദേഹം സഞ്ചരിച്ച പേടകം അതിവേ​ഗം 21 ടൺ ഭാരമുള്ള ടെെടാനിക്കിൻ്റെ പ്രൊപ്പല്ലറിൽ കുടുങ്ങി.
പിന്നീട് പ്രാർത്ഥനയുടെ കുറേ നിമിഷങ്ങൾ. അദ്ദേഹവും സംഘവും സഞ്ചരിച്ച പേടകം ടെെടാനിക്കിൻ്റെ അടിഭാ​ഗത്ത് ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തിൽ പേടകത്തിന് വലിയ കേടുപാട് സംഭവിച്ചില്ലെങ്കിലും ടൈറ്റാനിക്കിൽ നിന്നു ചില ഭാഗങ്ങൾ അടർന്നു പേടകത്തിൻ്റെ മുകളിൽ വീണു.

മരണത്തെ മുഖാമുഖം കണ്ട നിമിഷം. പ്രാപ്പല്ലറിൽ കുടുങ്ങിയ പേടകം എങ്ങനെയും അതിൽ നിന്ന് വേർപെടുത്തണം ഇല്ലെങ്കിൽ മരണം ഉറപ്പ് എന്ന് അവർക്ക് മനസിലായി. നീണ്ട 2 മണിക്കൂറത്തെ പരിശ്രമത്തിനൊടുവിൽ പേടകത്തെ പ്രൊപ്പല്ലറിൽ നിന്ന് വേർപെടുത്താൻ സാധ പിന്നീട് ഒരു നിമിഷം പോലും ആലോചിക്കാതെ പേടകം മുന്നോട്ട് കുതിച്ചു. ഇനി ജീവിതത്തിലേക്ക് തിരിച്ച് വരില്ലെന്ന് ഉറപ്പിച്ച ഡോക്ടർ മെെക്കിളും സംഘവും ഒടുവിൽ ജീവിതത്തിലേക്ക് മടങ്ങിയെത്തി. ജീവൻ പണയം വെച്ച്കൊണ്ട് നമ്മൾ എടുക്കുന്ന ഓരോ ചുവടിലും ഓർക്കുക മരണം പതിയിരിക്കുന്നുണ്ട്. ടെെറ്റൻ പേടകത്തിലെ യാത്രയിൽ ജീവൻ നഷ്ടമായ സഹോദരങ്ങൾക്ക് പ്രണാമം

Leave a Reply

Your email address will not be published. Required fields are marked *