ടി എസ് സുരേഷ് ബോബു സംവിധാനം ചെയ്യുന്ന ‘ഡിഎന്‍എ’ എന്ന ചിത്രത്തിലെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ടി എസ് സുരേഷ് ബോബു സംവിധാനം ചെയ്യുന്ന ‘ഡിഎന്‍എ’ എന്ന ചിത്രത്തിലെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ലക്ഷ്മി റായി ചിത്രത്തില്‍ പ്രധാന താരമായി അഭിനയിക്കുന്നു. ഗ്ലാമറസ് വേഷങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമായ ഒരു വേഷമാണ് താരം ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒരു ഐപിസ് ഓഫീസറായാമ് ലക്ഷ്മി റായ് ഈ ചിത്രത്തില്‍ വേഷമിടുന്നത്.

യുവ നടന്‍ അഷ്‌കര്‍ സൗദാന്‍ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. സിനിമയുടെ ചിത്രീകരണം മാര്‍ച്ച് 24ന് തുടങ്ങി. മമ്മൂട്ടിയാണ് ചിത്രത്തിന്റെ ലോഞ്ചിംഗ് നിര്‍വഹിച്ചത്. വല്ലാര്‍പാടം ആല്‍ഫ ഹൊറൈസണ്‍ ബില്‍ഡിംഗിലാണ് ചിത്രീകരണം ആരംഭിച്ചത്. ഇപ്പോവിതാ ലക്ഷ്മി റായിയുടെയും കഥാപാത്രത്തിന്റെ ഷൂട്ടിംങ് ആരംഭിച്ചു.

പൂര്‍ണ്ണമായും ഫൊറന്‍സിക് ബയോളജിക്കല്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്നതാണ് ‘ഡിഎന്‍എ’ എന്ന ചിത്രം. അജു വര്‍ഗീസ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, നമിതാ പ്രമോദ്, ഹണി റോസ്, ഗൗരി നന്ദ. സെന്തില്‍ രാജ്, പന്മരാജ് രതീഷ്, സുധീര്‍ ഇടവേള ബാബു, അമീര്‍ നിയാസ്, പൊന്‍ വണ്ണല്‍, അംബിക, ബാബു ആന്റണി എന്നിവരും ‘ഡിഎന്‍എ’ എന്ന ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *