ടിക്കറ്റ് കൊടുക്കാതെ ണം വാങ്ങി കണ്ടക്ടറെ പിരിച്ചു വിട്ടു

ടിക്കറ്റില്‍ ക്രമക്കേട് നടത്തിയ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് കണ്ടക്ടറെ പിരിച്ചു വിട്ടു. ഇതുള്‍പ്പെടെ ടിക്കറ്റ് സംബന്ധമായ നിരവധി ക്രമക്കേടുകള്‍ കെ.എസ്.ആര്‍.ടി.സി വിജിലന്‍സിന്റെ പരിശോധനയില്‍ കണ്ടെത്തി. ജൂണ്‍ 1 മുതല്‍ 20 വരെ 27,813 ബസുകളിലാണ് വിജിലന്‍സ് വിഭാഗം പരിശോധന നടത്തിയത്. ടിക്കറ്റുമായി ബന്ധപ്പെട്ട 131 ക്രമക്കേടുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. KS 153 കണിയാപുരം – കിഴക്കേക്കോട്ട് എന്ന കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റില്‍ ചെയ്ത കണ്ടക്ടര്‍ എസ്.ബിജുവിനെയാണ് പിരിച്ചുവിട്ടത്. ജൂണ്‍ 13ന് തിരുവനന്തപുരത്തെ പരിശോധനയില്‍ 2 യാത്രക്കാരില്‍ നിന്ന് ടിക്കറ്റ് നല്‍കാതെ പണം ഈടാക്കിയെന്ന് ണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി എടുത്തത്. കെഎസ്ആര്‍ടിസിയുടെ പരാതിയില്‍ പണം തട്ടിയതിന് ഇയാള്‍ക്കെതിരെ തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് കേസെടുത്തു.

സമാനമായ ക്രമക്കേടുകള്‍ കണ്ടെത്തിയ ആലപ്പുഴ, അടൂര്‍ യൂണിറ്റുകളിലെ കണ്ടക്ടര്‍മാരെയും സസ്‌പെന്‍ഡ് ചെയ്തു. കണ്ടക്ടര്‍മാരായ പി.ആര്‍.ജോണ്‍കുട്ടി, കെ.മോഹനന്‍ എന്നിവരാണ് നടപടി നേരിട്ടത്. ഇവര്‍ക്കെതിരെയും ബന്ധപ്പെട്ട സ്റ്റേഷനുകളില്‍ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കൂടാതെ ഈ കാലയളവില്‍ വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പരിഗണിച്ച് 10 ജീവനക്കാരെ കൂടി സസ്‌പെന്‍ഡ് ചെയ്തു. ടിക്കറ്റെടുക്കാതെ യാത്രചെയ്ത 17 യാത്രക്കാരില്‍ നിന്ന് 500/ രൂപ വീതം ആകെ 8500 രൂപ പിഴ ഈടാക്കുകയും ചെയ്തു. വരുമാന ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ക.എസ്.ആര്‍.ടി.സി വിജിലന്‍സ് വിഭാഗം പരിശോധന കര്‍ശനമാക്കിയത്. പരിശോധനയില്‍ കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം ഉയര്‍ത്തുന്നതിനാവശ്യമായ കൃത്യമായ നടപടികള്‍ കൈക്കൊള്ളുന്നുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടുന്നതിനൊപ്പം പണം തട്ടുന്ന കേസുകളില്‍ ക്രിമിനല്‍ നടപടികളും സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *