ടയർ ഊരിപ്പോയ സംഭവം; മൂന്ന് കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ബാലരാമപുരം മുടവൂർ പാറയിൽ ബസ്സിൻ്റെ ടയർ ഊരി മാറിയ സംഭവത്തിൽ മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ. വിഴിഞ്ഞം ഡിപ്പോയിലെ മെക്കാനിക്കുമാരായ റിങ്കൽ ടോബി, അരുൺലാൽ പി.എസ്., വിജികുമാർ ഗോപകുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

വാഹന പരിപാലനത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയതിനാണ് നടപടി ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്തുനിന്ന് നാഗർകോവിലിലേക്ക് പോയ ബസിന്റെ, ഡ്രൈവറുടെ സൈഡിലെ മുൻചക്രമാണ് ഇളകിത്തെറിച്ചത്.വലിയ വേഗതയിലല്ലാതിരുന്ന ബസ് ഡിവൈഡറിൽ തട്ടി നിന്നതിനാൽ വലിയ അപകടം ഒഴിവാകുകയായിരുന്നു സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മെക്കാനിക്കുകൾക്ക് ബസ് പരിപാലനത്തിൽ വലിയ വീഴ്ച സംഭവിച്ചു എന്ന് കണ്ടെത്തിയത്. അന്വേഷണവിധേയമായുള്ള സസ്പെൻഷനാണ് ഇപ്പോൾ മൂന്നു പേർക്കെതിരെ കെ.എസ്.ആർ.ടി.സി. മാനേജ്മെന്റ് എടുത്തിരിക്കുന്നത്. ഈ സംഭവത്തിൽ നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പ് കാര്യമായ നീക്കങ്ങൾ നടത്തുന്നില്ലെന്ന ആരോപണം ശക്തമായി ഉയർന്നിരുന്നു. അതിന് പിന്നാലെയാണ് ഈ നടപടി.

റൂട്ട് ബസുകളിൽ ഇത്തരം വീഴ്ചകളുണ്ടായാൽ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് ഉടൻ പരിശോധിക്കണമെന്നതാണ് നിയമം. ഗുരുതരമാഗുരുതരമായ പിഴവുണ്ടെങ്കിൽ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കാം. തകരാർ പരിഹരിച്ച് ബസ് വീണ്ടും പരിശോധന നടത്തിയശേഷമേ ഓടിക്കാൻ അനുമതി നൽകാവൂ. സ്വകാര്യബസുകളുടെയും മറ്റു വാഹനങ്ങളുടെയുംകാര്യത്തിൽ ഈ വ്യവസ്ഥ പാലിക്കാറുണ്ടെങ്കിലും കെ.എസ്.ആർ.ടി.സി.യുടെ പിഴവ് മോട്ടോർവാഹന വകുപ്പ് വിസ്മരിച്ചു. മോട്ടോർവാഹന വകുപ്പ് അറിയാതെ കെ.എസ്.ആർ..ആർ.ടി.സി.ക്കാർ ബസ് പാറശ്ശാലയിലേക്ക് മാറ്റിയെന്നും ഉള്ള ആരോപണങ്ങൾ ശക്തമായി ഉയർന്നിരുന്നു. സ്വകാര്യ ബസുകളോടും KSRTC യോടും വ്യത്യസ്ത്ത സമീപനമാണ് ഉദ്യോഗസ്ഥർ കാണിക്കുന്നതെന്നുള്ള ആരോപണങ്ങളും സ്വകാര്യ ബസ് ജീവനക്കാർക്കിടയിൽ വ്യാപകമായി ഉയർന്നിരുന്നു

Leave a Reply

Your email address will not be published. Required fields are marked *