ജോയ് ആലുക്കാസ് ഇന്ത്യ ലിമിറ്റഡിന്റെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ രാജ്യവ്യാപക റെയ്ഡ്

തൃശ്ശൂര്‍: പ്രമുഖ സ്വര്‍ണ വ്യാപാരികളായ ജോയ് ആലുക്കാസ് ഇന്ത്യ ലിമിറ്റഡിന്റെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ രാജ്യവ്യാപക റെയ്ഡ്.

ഇന്ത്യയിലെ ജോയ് ആലുക്കാസ് സ്ഥാപനങ്ങളില്‍ ഒരേ സമയമാണ് ഇ ഡി റെയ്ഡ് നടത്തിയത.് കേരളത്തില്‍ ജോയ് ആലുക്കാസിന്റെ തൃശ്ശൂരിലെ വസതിയിലും ഹെഡ് ഓഫീസിലും റെയ്ഡ് നടന്നു. ജോയ് ആലുക്കാസ് ഇന്ത്യ ലിമിറ്റഡിന്റെ ഹവാല ഇടപാടുകളെകുറിച്ചാണ് ഇ ഡി യുടെ അന്വേഷണം.

ഇന്നലെ രാവിലെ ആരംഭിച്ച റൈഡ് രാത്രിയിലും തുടര്‍ന്നു. കൊച്ചിയില്‍ നിന്നുള്ള ഇ ഡി ഉദ്യോഗസ്ഥരാണ് തൃശ്ശൂരില്‍ റെയ്ഡ് നടത്തുന്നത്. രേഖകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, കമ്പ്യൂട്ടറുകള്‍ എന്നിവ റെയ്ഡില്‍ ഇഡി പിടിച്ചെടുത്തു. ഇവയുടെ വിശദമായ പരിശോധനയ്ക്ക് ശേഷം ചോദ്യം ചെയ്യലിലേക്ക് കടക്കുമെന്ന് ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജോയ് ആലുക്കാസിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *