ജനവാസമേഖലകളില്‍ കാട്ടാന ശല്യം തുടരുന്നു

കാട്ടാനകളെ തുരത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ആവര്‍ത്തിക്കുമ്പോഴും ജനവാസമേഖലകളില്‍ കാട്ടാന ശല്യം തുടരുന്നു. കടലാര്‍ ഈസ്റ്റ് ഡിവിഷനില്‍ കാട്ടുകൊമ്പന്‍ പടയപ്പ റേഷന്‍കടയും, ചൊക്കനാട് മേഖലയില്‍ ഇറങ്ങിയ ആന ക്ഷേത്രവും തകര്‍ത്തു.

ജനവാസ മേഖലകളില്‍ സ്വരൈ വിഹാരം നടത്തുന്ന കാട്ടാനകളെ തുരത്താന്‍ നടപടി ഉണ്ടാകുമെന്ന് ബന്ധപ്പെട്ടവര്‍ ആവര്‍ത്തിക്കുമ്പോഴും മൂന്നാറിലെ തോട്ടം മേഖലകളില്‍ കാട്ടാന ശല്യം അവസാനിക്കുന്നില്ല. രാത്രിയില്‍ കടലാര്‍ ഈസ്റ്റ് ഡിവിഷനില്‍ ഇറങ്ങിയ കാട്ടു കൊമ്പന്‍ പടയപ്പ പ്രദേശത്തെ റേഷന്‍ കട തകര്‍ത്ത് റേഷന്‍ സാധനങ്ങള്‍ ഭക്ഷിച്ചു.

ചൊക്കനാട് മേഖലയിലും കാട്ടാന ആക്രമണം ഉണ്ടായി. കൂട്ടമായി ഇറങ്ങിയ കാട്ടാനകള്‍ പ്രദേശത്തെ ക്ഷേത്രത്തിന് കേടുപാടുകള്‍ വരുത്തി.

കാടു കയറാന്‍ കൂട്ടാക്കാതെ ജനവാസ മേഖലകളില്‍ തമ്പടിച്ചിട്ടുള്ള കാട്ടാനകള്‍ ആളുകളുടെ ഉറക്കം കെടുത്തുന്നുണ്ട്. ഇരുള്‍ വീഴുന്നതോടെ പ്രദേശവാസികള്‍ ഭീതിയോടെയാണ് പുറത്തിറങ്ങുന്നത്.വേനല്‍ കനക്കുന്നതോടെ കാട്ടാന ശല്യം വര്‍ധിക്കുമോയെന്ന ആശങ്കയും ആളുകള്‍ പങ്ക് വയ്ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *