ജനകീയ പ്രതിരോധ ജാഥയില്‍ കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ പങ്കെടുക്കാത്തത് വിവാദമാകുന്നു

കണ്ണൂർ:സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ പങ്കെടുക്കാത്തത് വിവാദമാകുന്നു

കഴിഞ്ഞദിവസം കാസര്‍ഗോഡ് ആരംഭിച്ച ജാഥ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. കണ്ണൂരില്‍ ഉണ്ടായിരുന്ന ഇ പി ജയരാജന്‍ ഉദ്ഘാടനത്തിന് എത്തിയില്ല. ജാഥ കണ്ണൂരിലെത്തിയിട്ടും എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായ ഇ പി ജയരാജന്‍ പങ്കെടുത്തില്ല. ഇത് എന്തുകൊണ്ടാണ് എന്നാണ് ഉയരുന്ന ചോദ്യം.

കണ്ണൂരില്‍ പാര്‍ട്ടി സെക്രട്ടറി പ്രസംഗിക്കുമ്പോള്‍ വളപട്ടണത്ത് മരണം നടന്ന ഒരു വീട് സന്ദര്‍ശിക്കുകയായിരുന്നു ഇ പി ജയരാജന്‍. അതേസമയം ജാഥയില്‍ എം.വി ജയരാജനും പി ജയരാജനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. പാര്‍ട്ടിയിലെ ചില വിഷയങ്ങളോടുളള അനിഷ്ടമാണ് ഇ പി ജയരാജന്റെ മാറിനില്‍ക്കലിന് കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *